
വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിലെ കുറ്റാരോപിതരായവരെ സർവീസിൽ തിരിച്ചെടുത്തത് ഭരിക്കുന്നവരുടെ പിടിപ്പുകേടാണെന്ന് അമ്മ ഷീബ ഏഷ്യാനെറ്റ് ന്യൂസിനോട്. സർക്കാരിൽ വിശ്വാസമില്ലെന്ന് പറഞ്ഞ ഷീബ ഗവർണറെ വീണ്ടും കാണുമെന്നും വ്യക്തമാക്കി. ഡീനും അസിസ്റ്റന്റ് വാർഡനും തിരികെ സർവീസിൽ പ്രവേശിച്ചതിനെതിരെയാണ് അമ്മ ഷീബ പ്രതിഷേധം അറിയിച്ചത്. കുറ്റക്കാർ മടങ്ങി വന്നത് ഭരണകർത്താക്കളുടെ പിടിപ്പുകേടിന്റെ തെളിവാണെന്ന് അമ്മ കുറ്റപ്പെടുത്തി. നിയമനടപടികളുമായി മുന്നോട്ട് പോകും. കൊലയാളികൾക്കൊപ്പം നിന്നവർ കുറ്റവിമുക്തരായത് പോലെയാണ് ഇപ്പോഴത്തെ തിരിച്ചെടുക്കലെന്നും അമ്മ ഷീബ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]