
സോഷ്യൽ മീഡിയയിൽ ലൈക്കിനും ഷെയറിനും കമന്റിനും വേണ്ടി എന്തും ചെയ്യുന്ന ആളുകൾ ഇന്നുണ്ട്. അവിടെ മറ്റുള്ളവർക്കുണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളോ, അപകടങ്ങളോ ഒന്നും തന്നെ വിഷയമല്ല. പ്രാങ്ക് ഇതിൽ പെടുന്ന ഒന്നാണ്. എന്തായാലും അതുപോലെ പ്രാങ്കുമായി റോഡിലേക്കിറങ്ങിയ ഒരു യുവാവിനെ കഴിഞ്ഞ ദിവസം ഝാൻസിയിൽ പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ട് യുവാക്കൾ ചേർന്നാണ് റോഡിൽ വച്ച് അപകടമുണ്ടാകും വിധത്തിൽ ഈ പ്രാങ്ക് നടത്തിയത്. ഒരു വയസ്സായ മനുഷ്യന് നേരെ സ്നോ സ്പ്രേ പ്രയോഗം നടത്തുകയായിരുന്നു യുവാക്കൾ. അതും നിരവധി വാഹനങ്ങൾ കടന്നു പോയിക്കൊണ്ടിരിക്കുന്ന ഒരു റോഡിൽ വച്ചാണ് ഇത് ചെയ്തത് എന്ന് ഓർക്കണം. വീഡിയോയിൽ കാണുന്നത് രണ്ട് യുവാക്കൾ ബൈക്കിൽ പോകുന്നതാണ്. സമീപത്തായി ഒരാൾ സൈക്കിളിൽ പോകുന്നതും കാണാം. പെട്ടെന്ന് ഒരു യുവാവ് ഇയാൾക്ക് നേരെ സ്നോ സ്പ്രേ പ്രയോഗിക്കുകയാണ്.
പെട്ടെന്നുണ്ടായ ഈ പ്രവൃത്തിയിൽ സൈക്കിൾ യാത്രികൻ ആകെ ഞെട്ടിപ്പോവുന്നു. അയാളുടെ മുഖത്താകെയും സ്നോ സ്പ്രേയാണ്. സൈക്കിളിൽ നിന്നും ബാലൻസ് തെറ്റി വീഴാനുള്ള സാധ്യതയും ഉണ്ടായിരുന്നു. ഒരുപാട് വാഹനങ്ങളും ആ സമയം അതുവഴി കടന്നു പോകുന്നുണ്ട് എന്നതും അപകടസാധ്യത വർധിപ്പിക്കുന്നു. സ്നോ സ്പ്രേ പ്രയോഗം നടത്തിയ ശേഷം യുവാവ് ചിരിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.
Reel बनाने के लिए साइकिल चलते बुजुर्ग पर “snow spray”
झांसी पुलिस ने तुरंत पकड़ कर “विनय यादव” को पैरों पर थिरकने के लिए मजबूर कर दिया
Jhansi police doaa srahani karya
👏👏👏😂😂😂#BookMyShow #crashed
#RailJihad #Ajmer #PMModiUSVisit #Presidente #crashed #crashed @aajtak pic.twitter.com/Vz2h8ohj86
— Akash yadav (@akashyadavy2001) September 22, 2024
വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതോടെ യുവാക്കൾക്കെതിരെ നടപടിയെടുക്കണമെന്ന് നെറ്റിസൺസ് കമന്റുകൾ നൽകി തുടങ്ങിയിരുന്നു. എന്തായാലും, ഒടുവിൽ പൊലീസ് വിനയ് യാദവ് എന്ന യുവാവിനെ പൊക്കി. ഝാൻസിയിലെ നവാബാദ് ഏരിയയിലെ എലൈറ്റ്-ചിത്ര റോഡ് മേൽപ്പാലത്തിന് സമീപമാണ് സംഭവം നടന്നത്. സോഷ്യൽ മീഡിയയിൽ ലൈക്കുകൾ നേടുന്നതിനായി ഇതുപോലെയുള്ള അനേകം പ്രാങ്കുകൾ യൂട്യൂബറായ വിനയ് യാദവ് നടത്താറുണ്ട് എന്നാണ് പൊലീസ് പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]