ചൂടിൽ ഇത്തിരി കുളിരു പകരാൻ വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു സ്പെഷ്യൽ ഡ്രിങ്ക് ആണ് മിന്റ് ലെമൺ ജ്യൂസ്.
വേണ്ട ചേരുവകൾ
ഗ്രീൻ മിന്റ് മൊജിറ്റോ സിറപ്പ് – 60 മില്ലി
പഞ്ചസാര സിറപ്പ്- 60 മില്ലി
ലെമൺ ജ്യൂസ്- 30 മില്ലി
തണുപ്പിച്ച സോഡ- 120 മില്ലി
ഐസ് ക്യൂബ് – നാലെണ്ണം
ലെമൺ വെഡ്ജസ്- നാലെണ്ണം
പുതിനയില- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
രണ്ട് ഗ്ലാസ്സിൽ 30 മില്ലി വീതം മിന്റ് മൊജിറ്റോ സിറപ്പ്, പഞ്ചസാര സിറപ്പ്, 15 മില്ലി വീതം ലെമൺ ജ്യൂസ്, 60 മില്ലി വീതം തണുത്ത സോഡ എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി ഐസ് ക്യൂബ്സ് ചേർത്ത് ലെമൺ വെഡ്ജസും പുതിനയിലയും കൊണ്ട് അലങ്കരിച്ചു സെർവ്വ് ചെയ്യാം.<\p>
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]