ബെയ്റൂട്ട്: കഴിഞ്ഞ ആഴ്ചത്തെ പേജർ, വാക്കിടോക്കി സ്ഫോടനങ്ങൾക്ക് പിന്നാലെയുണ്ടായ ഇസ്രയേലിന്റെ വ്യോമാക്രമണങ്ങൾ ലെബനനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. അതിർത്തിയിലെ പതിവ് ആക്രമണങ്ങളിൽ നിന്ന് വ്യത്യസ്തമായി ഉൾപ്രദേശങ്ങളിലേക്കുള്ള ഇസ്രയേലിന്റെ പ്രഹരം ഹിസ്ബുള്ളയെ പ്രതിരോധത്തിലാക്കി. ഇസ്രയേലിന്റെ വടക്കൻ അതിർത്തിയിലേക്ക് റോക്കറ്റുകൾ വിക്ഷേപിച്ച് തിരിച്ചടിക്കുന്ന ഹിസ്ബുള്ള പൂർണതോതിൽ യുദ്ധത്തിനിറങ്ങിയാൽ മേഖല ചോരക്കളമാകുമെന്നതിൽ സംശയമില്ല.
ശത്രുമുഖങ്ങൾ 5
തുറന്ന യുദ്ധമുണ്ടായാൽ ഇസ്രയേലിനെതിരെ ഒന്നിക്കുക;
1. ഹിസ്ബുള്ള (ലെബനൻ)
2. ഹമാസ് (ഗാസ)
3. ഹൂതി (യെമൻ)
4. ഇറാക്ക്, സിറിയൻ ഗ്രൂപ്പുകൾ
5. ഇറാൻ
ആൾബലം
ഇസ്രയേൽ സൈന്യം -6,70,000
ഹിസ്ബുള്ള പോരാളികൾ – 25,000 – 50,000 (100,000 ഉണ്ടെന്ന് അവകാശം)
1,50,000 റോക്കറ്റുകൾ
ഹിസ്ബുള്ളയുടെ പക്കൽ 1,50,000 – 2,00,000 റോക്കറ്റ്/മിസൈലുകളുണ്ടെന്ന് കരുതുന്നു. ഇസ്രയേലിന്റെ എല്ലാ കോണിലും എത്താൻ ശേഷിയുണ്ട്
18 വർഷം
18 വർഷമായി ശേഖരിച്ച ഇന്റലിജൻസ് വിവരങ്ങൾ ഉപയോഗിച്ചാണ് ഇസ്രയേൽ ഹിസ്ബുള്ളയുടെ ആയുധശേഖരങ്ങൾ ആക്രമിക്കുന്നത്
കുട പോലെ അയൺ ഡോം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഹമാസിന്റെ ആയിരക്കണക്കിന് റോക്കറ്റുകളിൽ നിന്ന് ഇസ്രയേലിനെ സംരക്ഷിക്കുന്നത് അയൺ ഡോം വ്യോമപ്രതിരോധ സംവിധാനം
റോക്കറ്റ് ആക്രമണങ്ങൾ, മോർട്ടാർ ഷെല്ലുകൾ, ആളില്ലാ ആകാശ പേടകങ്ങൾ ( യു.എ.വി ) എന്നിവയെ നേരിടാൻ ഇസ്രയേൽ ഉപയോഗിക്കുന്നു
2011 മുതൽ ഉപയോഗിക്കുന്നു
ലോകത്തെ ഏറ്റവും ശക്തവും പഴുതില്ലാത്ത സുരക്ഷ ഒരുക്കുന്ന
4 മുതൽ 70 കിലോമീറ്റർ വരെ ദൂരത്തു നിന്ന് വരുന്ന റോക്കറ്റുകളെ തകർക്കും
ഭീഷണി ശ്രദ്ധയിൽപ്പെട്ടാൽ അതിന്റെ സഞ്ചാര ഗതി പ്രവചിക്കും
‘ താമിർ ‘ എന്നറിയപ്പെടുന്ന ഒരു ഇന്റർസെപ്റ്റർ മിസൈൽ ഉപയോഗിക്കുന്നു
നിർമ്മാണംഇസ്രയേലിലെ റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസും ഇസ്രയേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസും