
മലയാള സിനിമയിലെ പ്രിയ താരങ്ങളിൽ ഒരാളാണ് പ്രയാഗ മാർട്ടിൻ. സാഗർ എലിയാസ് ജാക്കി റീ ലോഡഡ് എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്ത് വെള്ളിത്തിരയിൽ എത്തിയ പ്രയാഗ ഒരുപിടി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട്. സമീപകാലത്ത് വ്യത്യസ്തമായ മേക്കോവറിൽ എത്തുന്ന താരത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ ലോകത്ത് വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. അത്തരത്തിൽ പ്രയാഗ പങ്കുവച്ചൊരു ഫോട്ടോ കണ്ട് ഞെട്ടിയിരിക്കുകയാണ് ഏവരും.
ഒറ്റ നോട്ടത്തിൽ ഇത് പ്രയാഗ ആണോന്ന ചോദ്യം ഉയർത്തുന്ന തരത്തിലുള്ളതാണ് മേക്കോവർ. ഒരു പ്രമുഖ ജ്വല്ലറിയ്ക്ക് വേണ്ടിയുള്ളതാണ് ഈ ഫോട്ടോ ഷൂട്ട്. ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ കമന്റുമായി നിരവധി പേരാണ് രംഗത്ത് എത്തിയത്. ട്രോൾ- വിമർശന കമന്റുകൾ ഇക്കൂട്ടത്തിൽ പെടുന്നുണ്ട്. മലയാളത്തിലെ ഉർഫി ജാവേദ് ആകുമോ പ്രയാഗ എന്ന ചോദ്യവും ചിലർ ഉയർത്തുന്നുണ്ട്.
View this post on Instagram
ff
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]