ആഫ്രിക്കയിലെ ഏറ്റവും വലിയ വേട്ടക്കാരിൽ ഒന്നിന്റെ മുന്നിൽ ഒരു അണ്ണാൻ പെട്ടുപോവുക. എന്താവും അവസ്ഥ. അവന്റെ കാര്യം പോക്കാണ് എന്നാണോ? എന്നാൽ, അങ്ങനെ മാത്രമല്ല സംഭവിക്കുക എന്ന് തെളിയിക്കുകയാണ് ഈ വീഡിയോ. അണ്ണാരക്കണ്ണനും തന്നാലായത് എന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ, അണ്ണാരക്കണ്ണൻ തന്നേക്കാൾ വലിയവനായ പുള്ളിപ്പുലിയുടെ മുന്നിൽ ചെന്ന് പെട്ടാലോ? എന്തുണ്ടാവും? അതാണ് ഈ വീഡിയോയിലും കാണുന്നത്.
ഒരു പുള്ളിപ്പുലിയാണ് അണ്ണാനെ പിന്തുടരുന്നത്. വീഡിയോയിൽ കാണുന്നത് ഒരു മരമാണ്. ആ മരത്തിൽ ഒരു പുള്ളിപ്പുലിയേയും ഒരു അണ്ണാരക്കണ്ണനേയും കാണാം. ആദ്യം പുള്ളിപ്പുലി അണ്ണാനെ തിരയുന്നതാണ് കാണുന്നത്. അണ്ണാൻ മരത്തിന്റെ താഴെ ഭാഗത്തും പുള്ളിപ്പുലി മുകളിൽ ചില്ലയിലും ആണുള്ളത്. പിന്നീട് പുള്ളിപ്പുലി അണ്ണാനെ കാണുകയും അതിന്റെ പിന്നാലെ പായുകയുമാണ്. എന്നാൽ, അതിനെ പിടിക്കാൻ പറ്റുന്നില്ല. പുലി താഴെ എത്തുമ്പോഴേക്കും അണ്ണാൻ മരത്തിന് മുകളിൽ എത്തിയിട്ടുണ്ടാവും.
പിന്നാലെ പുലിയും മരത്തിന് മുകളിലേക്ക്. അപ്പോഴോ, അണ്ണാനതാ നേരെ താഴേക്ക്. ഇങ്ങനെ പലതവണയാണ് അണ്ണാൻ പുള്ളിപ്പുലിയെ ഇട്ട് ഓടിക്കുന്നത്. ഒടുവിൽ അണ്ണാൻ മരത്തിൽ നിന്നും ഇറങ്ങി ഓടിപ്പോവുകയാണ്. പുള്ളിപ്പുലിയും പിന്നാലെ തന്നെ ഓടുന്നതും വീഡിയോയിൽ കാണാം. മലമാല സ്വകാര്യ ഗെയിം റിസർവിലാണ് ഈ സംഭവമുണ്ടായത്. അതിന്റെ അടുത്തായി വാഹനവും കാണാം. ഹെഡ് റേഞ്ചർ പീറ്റ് വാൻ വൈക്കാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. കാട്ടിൽ നിന്നുള്ള കൗതുകകരമായ കാഴ്ചകൾ പങ്കുവയ്ക്കാറുള്ള ലേറ്റസ്റ്റ് സൈറ്റിംഗ്സാണ് ഈ വീഡിയോയും യൂട്യൂബിൽ പങ്കുവച്ചിരിക്കുന്നത്.
മൂന്ന് ദിവസം കൊണ്ട് 1.2 മില്ല്യൺ ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. ഒരുപാട് പേർ വീഡിയോയ്ക്ക് കമന്റുകളും നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]