![](https://newskerala.net/wp-content/uploads/2023/09/032aa365-wp-header-logo.png)
കാസർഗോഡ്: കാഞ്ഞങ്ങാട് നഗരസഭ അർബൻ ഹെൽത്ത് വെൽനസ് സെന്റർ ഉദ്ഘാടനം ചെയ്തു. പടന്നക്കാട്, ആവിക്കര എന്നിവിടങ്ങളിലാണ് വെൽനസ് സെന്റർ അനുവദിച്ചത്. ആവിക്കരയിൽ നിർമ്മിച്ച അർബൻ ഹെൽത്ത് വെൽനസ് സെന്റർ ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പടന്നക്കാട് അർബൻ ഹെൽത്ത് വെൽനസ് സെന്റർ നഗരസഭ ചെയർപേഴ്സൻ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. നിലവിൽ സർക്കാർ ആരോഗ്യ സബ് സെന്ററുകളൊന്നും ഇല്ലാത്ത പ്രദേശത്താണ് വെൽനസ് സെൻ്ററുകൾ ആരംഭിച്ചത്. ഇത് പ്രദേശവാസികൾക്ക് ആശ്വാസമാകും.
കുഞ്ഞിന്റെ ജനനം മുതൽ 16 വയസ്സ് വരെയുള്ള വിവിധ രോഗ പ്രതിരോധ വാക്സിനുകൾ, ഗർഭിണികൾക്കുള്ള ആരോഗ്യ പരിചരണങ്ങൾ, ജീവിത ശൈലി രോഗനിർണയങ്ങൾ, കൗമാരപരിചരണം, പ്രഥമ ശുശ്രൂഷ, മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യൽ, മരുന്നുവിതരണം, നിശ്ചിത ദിവസങ്ങളിൽ ഡോക്ടറുടെ സേവനം തുടങ്ങിയ കാര്യങ്ങൾ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കും. ധനകാര്യ കമ്മീഷൻ ഗ്രാന്റ് ഉപയോഗിച്ച് നാഷണൽ ഹെൽത്ത് മിഷന്റെ സഹകരണത്തോടെയാണ് അർബൻ ഹെൽത്ത് വെൽനസ് സെൻ്ററുകൾ സ്ഥാപിച്ചത്. മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നേഴ്സ്, ഫാർമസിസ്റ്റ് എന്നിവരുടെ സേവനവും ഇവിടെ ലഭിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]