
തൃശൂർ: കൊരട്ടി കാതിക്കുടത്ത് മൂന്നംഗ കുടുംബത്തെ ഉറക്കഗുളിക കഴിച്ച് അവശനിലയിൽ കണ്ടെത്തി. കാതിക്കുടം സ്വദേശി തങ്കമണി (69) , മരുമകൾ ഭാഗ്യലക്ഷ്മി (48), അതുൽ കൃഷ്ണ (10) എന്നിവരെയാണ് ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്.
പായസത്തിൽ ഉറക്കഗുളിക കലർത്തി കഴിച്ചതാണെന്നാണ് പുറത്തുവരുന്ന സൂചന. ഈ കുടുംബം സഹകരണ ബാങ്കിൽ നിന്ന് 22 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയപ്പോൾ ജപ്തിയായി മാറുകയായിരുന്നു.
ഇതിനായി വീട്ടിൽ നോട്ടിസ് പതിച്ചിരുന്നു. ഇതിൽ മനംനൊന്താണ് കുടുംബത്തിന്റെ പ്രവൃത്തിയെന്നാണ് കരുതുന്നത്.
10 വയസ്സുകാരനായ അതുൽ കൃഷ്ണ ഹൃദ്രോഗിയായിരുന്നു. ഈ കുട്ടിക്ക് വേണ്ടി നാട്ടുകാർ ശ്രമങ്ങൾ തുടരുന്നതിനിടെയാണ് സംഭവമുണ്ടായത്. കാറിൻെറ ഹെഡ് ലൈറ്റ് കണ്ണിലടിച്ചു, ഡിം ചെയ്യാന്‍ പറഞ്ഞതിനെച്ചൊല്ലി തർക്കം, ജവാൻെറ അടിയേറ്റ 54കാരൻ മരിച്ചു നിലവിൽ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കുടുംബം. ഭാഗ്യലക്ഷ്മിയുടെ ഭർത്താവ് പുറത്ത് പോയപ്പോഴാണ് സംഭവം.
പായസത്തിൽ ഉറക്കഗുളിക കലർത്തി കഴിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയതിൽ തങ്കമണിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. അതേസമയം, സംഭവത്തിൽ കൊരട്ടി പൊലീസ് അന്വേഷണം തുടങ്ങി. ആലപ്പുഴ മാരാരിക്കുളത്ത് വീടിന് പുറത്ത് വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത https://www.youtube.com/watch?v=ld9qVawOBAU https://www.youtube.com/watch?v=Ko18SgceYX8 Last Updated Sep 25, 2023, 5:53 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]