
ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ എത്രയോ വീഡിയോകളാണ് നമ്മെ തേടിയെത്താറ്. ഇവയില്‍ പലതും യഥാര്‍ത്ഥമായ സംഭവങ്ങളുടെ തന്നെ നേര്‍ക്കാഴ്ചകളായിരിക്കും.
ചിലതെല്ലാം കാഴ്ചക്കാരെ കൂട്ടുന്നതിന് വേണ്ടി മാത്രം ബോധപൂര്‍വം തയ്യാറാക്കുന്നവയും ആയിരിക്കും. എന്തായാലും യഥാര്‍ത്ഥസംഭവങ്ങളുടെ നേര്‍ക്കാഴ്ചകളായി വരുന്ന വീഡിയോകള്‍ക്ക് തന്നെയാണ് എപ്പോഴും ഡിമാൻഡ് കൂടുതലുണ്ടാകാറ്.
ഇപ്പോഴിതാ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ് ഒരു വീഡിയോ. തിരക്കുള്ളൊരു പട്ടണഭാഗത്ത് റോഡിലായി ആളുകള്‍ കൂട്ടംകൂടി എന്തോ തിരയുന്നതാണ് വീഡിയോയിലുള്ളത്.
പലര്‍ക്കും വീഡിയോകള്‍ കണ്ടെങ്കിലും എന്താണിത് സംഭവമെന്ന് വ്യക്തമായിട്ടില്ല. ഗുജറാത്തിലെ സൂറത്തിലെ ഒരു പട്ടണമാണിത്. സംഗതി എന്തെന്നാല്‍ ഇവിടെ, വീഡിയോകളില്‍ കാണുന്ന റോഡില്‍ ഒരു വ്യാപാരിയുടെ പക്കല്‍ നിന്ന് കോടികള്‍ വില മതിക്കുന്ന വജ്രങ്ങളടങ്ങിയ സഞ്ചി വീണുപോയതായി ഒര സന്ദേശം പ്രദേശത്ത് പ്രചരിച്ചു.
ഈ സന്ദേശത്തിന്റെ ഉറവിടം വ്യക്തമല്ല. എന്നാല്‍ സന്ദേശത്തിന് വലിയ പ്രചാരം കിട്ടിയതോടെ ആളുകള്‍ ഇവിടെയെത്തി തിരച്ചില്‍ തുടങ്ങുകയായിരുന്നു.
സന്ദേശം പ്രചരിക്കുന്നതിന് അനുസരിച്ച് കൂടുതല്‍ പേര് ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുകയും ചെയ്തു. ഇതിനിടെ ചിലര്‍ക്ക് സ്ഥലത്ത് നിന്ന് വജ്രങ്ങള്‍ കിട്ടുക കൂടി ചെയ്തതോടെ ആളുകള്‍ക്ക് ആവേശമായി. പലരും റോഡും പരിസരസ്ഥലങ്ങളും വൃത്തിയാക്കി.
ഇങ്ങനെയെങ്കിലും വജ്രം കിട്ടുമോ എന്ന് നോക്കി. വീഡിയോകളിലും ആളുകള്‍ റോഡില്‍ അടിച്ചുവാരുന്നതും മറ്റും കാണാം.
എന്തായാലും സംഭവം വ്യാജസന്ദേശമായിരുന്നു എന്നതാണ് സത്യം. ചിലര്‍ക്ക് കിട്ടിയ വജ്രങ്ങളാകട്ടെ, അമേരിക്കൻ ഡയമണ്ട് എന്നറിയപ്പെടുന്ന വിലയില്ലാത്ത കല്ലുകളും ആയിരുന്നു. ആളുകളെ പറ്റിക്കുകയെന്ന ലക്ഷ്യത്തോടെ ആരോ ചെയ്ത ‘പ്രാങ്ക്’ ആണ് ഇതെന്നാണ് ഇപ്പോള്‍ വരുന്ന വിലയിരുത്തല്‍.
എന്തായാലും നിരവധി പേര് ഇതില്‍ ‘വീണു’ എന്നതാണ് സത്യം. വജ്രമുണ്ടെന്നറിഞ്ഞ് ആളുകള്‍ തിരച്ചില്‍ നടത്തുന്നതിന്റെ ഒരു വീഡിയോ കണ്ടുനോക്കൂ… :- ‘അമ്മായി അമ്മ ജോലിക്ക് പോകുന്നുണ്ടെങ്കില്‍ മരുമകള്‍ക്കും അവസരമുണ്ടേ…’; പഠനം പറയുന്നത്… ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:- youtubevideo Last Updated Sep 25, 2023, 2:12 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]