
ടൊറന്റോ: ഖാലിസ്ഥാൻ വിഘടനവാദി ഹർദീപ് സിങ് നിജ്ജറിന്റെ വധവുമായി ബന്ധപ്പെട്ട് ആഴ്ചകൾക്കു മുൻപേ ഇന്ത്യയ്ക്ക് തെളിവുകൾ കൈമാറിയിരുന്നെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡോ. ഇന്ത്യ ഇക്കാര്യം ഗൗരവത്തോടെ കണ്ടു പ്രതികരിക്കണമെന്നും ട്രുഡോ ആവശ്യപ്പെട്ടു. എന്നാൽ, കൈമാറിയ തെളിവുകളെക്കുറിച്ചു വിശദീകരിക്കാൻ അദ്ദേഹം തയാറായില്ല. എന്നാൽ, ട്രുഡോ ഒരു തെളിവും കൈമാറിയിട്ടില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. തെളിവു നൽകിയാൽ പരിശോധിക്കാൻ തയാറാണെന്നും വിദേശകാര്യ മന്ത്രാലയം.നിജ്ജർ വധത്തിനു പിന്നിൽ ഇന്ത്യൻ ഏജൻസികളാണെന്ന ആരോപണത്തെത്തുടർന്ന് ഇരുരാഷ്ട്രങ്ങളും തമ്മിൽ നയതന്ത്രയുദ്ധം രൂക്ഷമാകുന്നതിനിടെയാണ് ട്രുഡോ വാദം ആവർത്തിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]