
കടുവ പേടിയില്‍ കഴിയുന്ന വയനാട് പനവല്ലി നിവാസികള്‍ക്ക് ആശ്വാസം. കഴിഞ്ഞ ഒന്നര മാസമായി പ്രദേശത്ത് ഭീതി വിതയ്ക്കുന്ന കടുവയെ മയക്കുവെടി വയ്ക്കാന്‍ വനം വകുപ്പ് ഉത്തരവിറക്കി. കടുവയ്ക്കായുള്ള തിരച്ചില്‍ നാളെ ആരംഭിക്കും. (The forest department will catch tiger in Wayanad Panavally)
ഊണും ഉറക്കവും ഇല്ലാത്ത ഭീതിജനകമായ ദിനങ്ങളിലൂടെയാണ് വയനാട് പനവല്ലി നിവാസികള്‍ കടന്നു പോകുന്നത്. പ്രദേശത്ത് ഭീതിവിതക്കുന്ന കടുവയെ പിടികൂടാന്‍ മൂന്നു കൂടുകള്‍ സ്ഥാപിച്ച് കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് കടുവയെ മയക്കുവെടി വയ്ക്കാന്‍ ഉത്തരവിറക്കിയത്. വ്യദ്ധദമ്പതികള്‍ താമസിക്കുന്ന വീട്ടിനകത്തുവരെ കഴിഞ്ഞ ദിവസം കടുവ എത്തി. തലനാരിഴക്ക് ആണ് ഇവര്‍ രക്ഷപ്പെട്ടത്. ഇതിനിടെ ആക്ഷന്‍ കൗണ്‍സില്‍ രൂപികരിച്ച് നാട്ടുകാര്‍ പ്രതിഷേധവും ആരംഭിച്ചിരുന്നു.
ഉത്തരമേഖല സി.സി.എഫ് കെ.എസ്. ദീപയുടെ നേതൃത്വത്തില്‍ ഡിഎഫ്ഒ ഓഫിസില്‍ ഉന്നതതല യോഗം ചേര്‍ന്നു. മുത്തങ്ങ വെറ്റിനറി സര്ജന് ഡോ. അജീഷിന്റെ നേതൃത്വത്തില്‍ കടുവയെ വെടിവച്ച് പിടികൂടാനുള്ള തയ്യാറെടുപ്പുകള്‍ വിലയിരുത്തി. നാളെ മുതല്‍ കടുവയ്ക്കായി തെരച്ചില്‍ നടത്താനാണ് വനം വകുപ്പിന്റെ തീരുമാനം.
Story Highlights: The forest department will catch tiger in Wayanad Panavally
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]