![](https://newskerala.net/wp-content/uploads/2023/09/c27eb20b-wp-header-logo.png)
ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ കിയ 2019 മുതൽ ഇന്ത്യയിൽ കാറുകൾ പുറത്തിറക്കുന്നു. ഇപ്പോള്‍ ഇന്ത്യയിലെ ജനപ്രിയ കാർ നിർമ്മാതാക്കളിൽ ഒരാളാണ് കിയ. മികച്ച വില്‍പ്പനയാണ് കമ്പനി രാജ്യത്ത് നേടുന്നത്. നിലവിൽ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ചില എസ്യുവി മോഡലുകൾ കിയ വാഗ്ദാനം ചെയ്യുന്നു. കിയ സെൽറ്റോസിനും സോനെറ്റിനും മികച്ച വിൽപ്പന കണക്കുകളും ഉണ്ട്. കിയയുടെ ചില മോഡലുകളുടെ വില ഉടൻ തന്നെ വർധിപ്പിക്കാൻ പദ്ധതിയിടുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. 2023 ഒക്ടോബർ മുതൽ സെൽറ്റോസ്, കാരൻസ് എന്നിവയുടെ വില കമ്പനി വർധിപ്പിക്കും. വില വർദ്ധനയ്ക്ക് ശേഷം, ഉപയോക്താക്കൾക്ക് മുകളിൽ സൂചിപ്പിച്ച കാർ മോഡലുകളുടെ വിലയിൽ രണ്ട് ശതമാനം വ്യത്യാസം ലഭിക്കും. ഈ സാമ്പത്തിക വർഷത്തിൽ കിയ മോഡലുകള്‍ക്ക് ലഭിക്കുന്ന രണ്ടാമത്തെ വർധനയായിരിക്കും ഈ വിലവർധന.
കാരെൻസ്, സെൽറ്റോസ് എന്നിവയുടെ വില വർദ്ധന സമാനമാകുമെന്നാണ് റിപ്പോർട്ടുകള്‍. എസ്യുവിയുടെ താഴ്ന്ന വേരിയന്റുകളുടെ വില കുറഞ്ഞത് 20,000 രൂപയും ഉയർന്ന പതിപ്പുകൾക്ക് 40,000 രൂപയും വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കിയ സെൽറ്റോസിന്റെ നിലവിലെ എക്സ് ഷോറൂം വില 10.89 ലക്ഷം രൂപയിൽ തുടങ്ങി 19.99 ലക്ഷം രൂപ വരെയാണ്. അടുത്തിടെ എസ്യുവിയുടെ രണ്ട് മോഡലുകൾ കമ്പനി അവതരിപ്പിച്ചു. കിയ കാരൻസ് 10.45 ലക്ഷം രൂപയിൽ തുടങ്ങി 19.90 ലക്ഷം രൂപ വരെ ഉയരുന്നു.
ഉൽപ്പാദനച്ചെലവ് വർധിച്ച സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചതെന്ന് കിയ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് മേധാവി ഹർദീപ് ബ്രാർ പറഞ്ഞു. ഏപ്രിലിനുശേഷം വില വർധിപ്പിച്ച നിരവധി കാർ നിർമ്മാതാക്കൾ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ, കിയ മാത്രം ആ നടപടി സ്വീകരിച്ചില്ലെന്നും എന്നാല്‍ ഇപ്പോൾ അസംസ്കൃത വസ്തുക്കളുടെ വില കുതിച്ചുയരുകയാണെന്നും അതിനാൽ കമ്പനിക്ക് തീരുമാനം എടുക്കേണ്ടി വന്നുവെന്നും ബ്രാർ കൂട്ടിച്ചേർത്തു.
Read more: ശമ്പളത്തിനനുസരിച്ച് എത്ര വിലയുള്ള കാർ വാങ്ങണം? ഇതാ ഒരു സൂത്രവാക്യം!
ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടിയുമായി ജോടിയാക്കിയ 115 എച്ച്പി, 144 എൻഎം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഫെയ്സ്ലിഫ്റ്റഡ് സെൽറ്റോസിന് കരുത്തേകുന്നത്. 6-സ്പീഡ് iMT, 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവയ്ക്കൊപ്പം 116hp, 250Nm ഉത്പാദിപ്പിക്കുന്ന 1.5-ലിറ്റർ ടർബോ-ഡീസൽ എഞ്ചിനിലും ഇത് വരുന്നു. പുതിയ 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ 160 എച്ച്പിയും 253 എൻഎം ടോർക്കും നൽകുന്നു, ഇത് മുൻ ടർബോ-പെട്രോൾ എഞ്ചിനേക്കാൾ 20 എച്ച്പിയും 11 എൻഎം കൂടുതലുമാണ്. പുതിയ എഞ്ചിൻ 6-സ്പീഡ് iMT അല്ലെങ്കിൽ 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
Last Updated Sep 24, 2023, 9:19 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]