

എരുമേലി ശ്രീനിപുരം കോളനിയില്‍ പോലീസും നാട്ടുകാരും തമ്മില്‍ സംഘർഷം; എസ്ഐ ഉള്‍പ്പടെയുള്ള പോലീസ് സംഘത്തെ തടഞ്ഞുവച്ച് നാട്ടുകാര്‍; സ്ഥിതിഗതികള്‍ ശാന്തമാക്കിയത്, മുണ്ടക്കയം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് എത്തി
സ്വന്തം ലേഖകൻ
എരുമേലി: ശ്രീനിപുരം കോളനിയില്‍ പോലീസും ഒരു സംഘം നാട്ടുകാരും തമ്മില്‍ അര്‍ദ്ധ രാത്രിയില്‍ സംഘര്‍ഷം. എസ്ഐ ഉള്‍പ്പടെ പോലീസ് സംഘത്തെ നാട്ടുകാര്‍ തടഞ്ഞുവച്ചു. മുണ്ടക്കയം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ക്കെതിരെ കേസെടുത്ത് ജാമ്യത്തില്‍ വിട്ടയച്ചു.
കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രിയിലാണ് സംഭവം. കോളനിയില്‍ ഒരു സംഘം യുവാക്കള്‍ നടത്തിയ ആഘോഷ പരിപാടിക്കിടെ സംഘര്‍ഷം ഉണ്ടായത് അറിഞ്ഞാണ് എരുമേലി എസ്ഐ ശാന്തി ബാബുവിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തിയത്. സംഘര്‍ഷം ശാന്തമാക്കാൻ പോലീസ് ലാത്തി വീശി. ഇതിനിടെ സംഘര്‍ഷവുമായി ബന്ധമില്ലാത്ത ഒരു യുവാവിന് ലാത്തിയടിയേറ്റു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഇതേച്ചൊല്ലി നാട്ടുകാരും പോലീസും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായതോടെ എസ്ഐ ഉള്‍പ്പെടെ പോലീസ് സംഘത്തെ നാട്ടുകാര്‍ വളഞ്ഞുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് മുണ്ടക്കയം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസര്‍ ഷൈന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കുകയായിരുന്നു.
ലാത്തിയടിയേറ്റ സംഭവത്തില്‍ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കാമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയതോടെയാണ് രംഗം ശാന്തമായത്. ഇതിന് ശേഷം ഒരു സംഘം നാട്ടുകാര്‍ പ്രതിഷേധവുമായി പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]