

വീണ്ടും കാട്ടുകൊമ്പൻ പടയപ്പയുടെ മിന്നലാക്രമണം ; മിന്നല്‍ വേഗത്തില്‍ റേഷൻകട തകര്‍ത്തു; മൂന്ന് ചാക്ക് അരി അകത്താക്കി കടന്നുകളഞ്ഞു!!!; പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നൽകി വനം വകുപ്പിന്റെ നിര്‍ദ്ദേശം
സ്വന്തം ലേഖകൻ
മൂന്നാര്‍: കാട്ടുകൊമ്പൻ പടയപ്പയുടെ മിന്നലാക്രമണം വീണ്ടും. കഴിഞ്ഞ ദിവസം മൂന്നാറില്‍ സൈലന്റ് വാലിയിലെ സെക്കന്റ് ഡിവിഷനില്‍ എത്തിയ പടയപ്പ റേഷൻ കട പാടെ തകര്‍ത്തു.
എസ്റ്റേറ്റിന്റെ സമീപ പ്രദേശത്ത് കാട്ടാന എത്തിയെന്നറിഞ്ഞ തോട്ടം തൊഴിലാളികള്‍ റേഷൻ കട സംരക്ഷിക്കുന്നതിനായി എത്തിയിരുന്നു. അതിന് മുൻപ് തന്നെ പടയപ്പ റേഷൻ കടയുടെ മേല്‍ക്കൂര തകര്‍ത്തിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഇത് ആദ്യ സംഭവമല്ല. ഇതിന് മുൻപും എസ്റ്റേറ്റില്‍ എത്തിയിരുന്ന പടയപ്പ തോട്ടം തൊഴിലാളികള്‍ക്ക് വിതരണം ചെയ്യേണ്ട അരിയും പ്രദേശവാസികള്‍ കൃഷി ചെയ്തിരുന്ന പച്ചക്കറികളും കഴിച്ചാണ് തിരികെ കാടിനുളളിലേക്ക് കടന്നത്.
അതേസമയം കാട്ടാന അപകടകാരിയല്ലെന്നും തൊഴിലാളികള്‍ക്ക് വിതരണം ചെയ്യേണ്ട അരിയും മറ്റ് ഉല്‍പ്പന്നങ്ങളും നശിപ്പിക്കുന്നത് ഒഴിവാക്കാൻ വനം വകുപ്പ് നടപടിയെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
കഴിഞ്ഞ ദിവസവും ലോക്കാട് എസ്റ്റേറ്റില്‍ കാട്ടാന എത്തുകയും കട തകര്‍ത്ത് മൂന്ന് ചാക്ക് അരി അകത്താക്കിയതിന് ശേഷമാണ് മടങ്ങിയത്. പാമ്ബൻമലയിലെ ചില പ്രദേശങ്ങളില്‍ നാശനഷ്ടം വരുത്തിയ പടയപ്പ തിരികെ മൂന്നാര്‍ ഭാഗത്തേക്ക് വരുന്നതിനിടെ പ്രധാന പാതകളിലും ഗതാഗതക്കുരുക്ക് സൃഷ്ടിച്ചിരുന്നു.
ഒന്നര മാസത്തിന് ശേഷമാണ് വീണ്ടും കാട്ടാന നാശനഷ്ടം വരുത്തിയിരിക്കുന്നത്. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നാണ് വനം വകുപ്പിന്റെ നിര്‍ദ്ദേശം. മറയൂര്‍ മേഖലയില്‍ ഏകദേശം ഒന്നരമാസത്തോളം കഴിഞ്ഞതിനുശേഷമാണ് പടയപ്പ വീണ്ടും ഇവിടെ നാശനഷ്ടം വരുത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]