![](https://newskerala.net/wp-content/uploads/2023/09/1fc08024-wp-header-logo.png)
ജീവികളെ പിടികൂടി സുരക്ഷിത സ്ഥലത്തേക്കോ അവയുടെ ആവാസവ്യവസ്ഥയിലേക്കോ തിരികെ വിടുക എന്നത് വളരെ മികച്ച ഒരു കാര്യമാണ്. എന്നാൽ, ശ്രദ്ധിക്കാതെ കാര്യങ്ങൾ കൈകാര്യം ചെയ്താൽ അതുണ്ടാക്കുന്ന അപകടം വളരെ വളരെ വലുതായിരിക്കും. ഏതായാലും അത്തരത്തിലൊക്കെ പെടുത്താവുന്ന വളരെ അധികം വീഡിയോകൾ ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വൈറലാവുന്നുണ്ട്.
വീടുകളിലും മറ്റും കയറുന്ന പാമ്പിനെ പിടിക്കുക എന്നത് വേണ്ട കാര്യമാണ്. അങ്ങനെ പിടിച്ച് അതിനെയും മനുഷ്യരേയും സുരക്ഷിതരാക്കുന്നവർ ഒരുപാടുണ്ട്. ശരിക്കും കയ്യടി അർഹിക്കുന്നവർ. എന്നാൽ, അതേസമയം ഒട്ടും സുരക്ഷിതമല്ലാതെ അത് ചെയ്യുന്നവരും ഉണ്ട്.
നഗ്നമായ കയ്യോടെ ഒരു പാമ്പിനെ പിടികൂടുന്ന സ്ത്രീയാണ് ഈ വീഡിയോയിൽ ഉള്ളത്. എന്നാൽ, അവരെ സംബന്ധിച്ച് പാമ്പിനെ പിടികൂടുക എന്നതൊക്കെ വളരെ സിമ്പിളായ ഒരു കാര്യം ആയിട്ടാണ് വീഡിയോ കാണുമ്പോൾ തോന്നുന്നത്. ഒരു സ്റ്റോർഹൗസ് പോലെയുള്ള ഒരിടത്ത് നിന്നുമാണ് പാമ്പിനെ പിടികൂടുന്നത്.
നഗ്നമായ കൈകളില് സ്ത്രീ പാമ്പുമായി വരുന്നത് വീഡിയോയിൽ കാണാം. പിന്നീട് അതിനെ ഒരു ട്യൂബ് കണ്ടെയ്നറിൽ ഇടുകയാണ്. സ്ത്രീക്ക് ചുറ്റും ഒരുപാട് പേർ നിൽക്കുന്നുണ്ട്. സ്ത്രീയുടെ തന്നെ പേജായ shweta_wildliferescuer -ൽ നിന്ന് തന്നെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇതുപോലെ പാമ്പിനെ പിടികൂടുന്നതും മറ്റുമായ അനവധി വീഡിയോകൾ അവർ തന്നെ തന്റെ അക്കൗണ്ടിൽ പങ്ക് വച്ചിട്ടുണ്ട്. അതിൽ നഗ്നമായ കൈകൾ കൊണ്ട് പാമ്പിനെ പിടികൂടുന്ന വേറെയും അനവധി വീഡിയോകളും കാണാം.
എപ്പോഴും പാമ്പുമായി ബന്ധപ്പെട്ട വീഡിയോകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. ഏതായാലും ഈ വീഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു. നിരവധിപ്പേർ അതിന് കമന്റുകളും നൽകി.
Last Updated Sep 24, 2023, 6:25 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]