ബംഗളുരു : ചൊവ്വാഴ്ച ബെംഗളൂരുവിൽ ബന്ദിന് ആഹ്വാനം. കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ബെംഗളൂരുവിൽ സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തു. കർണാടകയിലെ അണക്കെട്ടുകളിൽ നിന്ന് തമിഴ്നാടിന് കാവേരിയിലെ ജലം വിട്ടുനൽകുന്നതിനെ എതിർത്ത് 300-ലധികം സംഘടനകളാണ് ചൊവ്വാഴ്ച ബെംഗളൂരു ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
അതിനിടെ, വിഷയത്തിൽ കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പ്രതികരിച്ചു. “അവർ സ്വീകരിക്കുന്നത് രാഷ്ട്രീയ നയമാണ്, കർണാടകയിലെ കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ് ഞങ്ങൾ ഇവിടെയുള്ളത്, ആരും നിയമം കൈയ്യിലെടുക്കരുതെന്ന് ഞങ്ങൾ അഭ്യർത്ഥിച്ചു”. കൂടുതൽ സംഘടനകൾ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]