വന്യമൃഗങ്ങളിൽ ഏറ്റവും അക്രമകാരികളായി കണക്കാക്കപ്പെടുന്ന ജീവിയാണ് ചീങ്കണ്ണി. ഓരോ വർഷവും ചീങ്കണ്ണികളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നവർ നിരവധിയാണ്. എന്നാൽ, ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു വീഡിയോ എല്ലാവരെയും അമ്പരപ്പിക്കുകയാണ്.
ഒരു ജലാശയത്തിനുള്ളിൽ ചീങ്കണ്ണിയോടൊപ്പം നീന്തുകയും അതിന് ഭക്ഷണം നൽകുകയും ചെയ്യുന്ന ഒരു യുവതിയാണ് വീഡിയോയിൽ. വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടതോടെ യുവതിയുടെ ധൈര്യത്തിന് വലിയ കയ്യടിയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. എന്നാൽ, ചെറിയൊരു വിഭാഗം ജീവൻ പണയം വെച്ചുകൊണ്ടുള്ള ഇത്തരം പ്രവൃത്തികൾ ചെയ്യുന്നത് ഒരിക്കലും പ്രോത്സാഹനജനകം അല്ലെന്നും അഭിപ്രായപ്പെട്ടു.
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഈ വീഡിയോയിൽ ബെല്ലോവിംഗ് ഏക്കർ അലിഗേറ്റർ സാങ്ച്വറി എന്ന വന്യജീവി സങ്കേതത്തിന്റെ ഉടമയായ ഗാബി എന്ന സ്ത്രീയാണ് ഉള്ളത്. വീഡിയോയ്ക്ക് ഒപ്പം ചേർത്തിരിക്കുന്ന കുറിപ്പിൽ ഇവർ പറയുന്നത് അനുസരിച്ച് ബെല്ല എന്ന പെൺചീങ്കണ്ണിയാണ് ജലാശയത്തിൽ ഗാബിയോടൊപ്പം ഉള്ളത്. ബെല്ല വളരെ ദേഷ്യക്കാരി ആണെന്നും അതിനാൽ ഭക്ഷണം കൊടുക്കുമ്പോൾ അവളെ ശാന്തയാക്കാൻ ചില സൂത്രപ്പണികൾ ചെയ്തേ മതിയാകൂ എന്നും കുറിപ്പിൽ പറയുന്നു.
ചുറ്റും മരങ്ങൾ തിങ്ങിനിറഞ്ഞ ഒരു പ്രദേശത്തെ ജലാശയത്തിലാണ് ഗാബിയും ബെല്ലയും ചേർന്ന് നീന്തിക്കളിക്കുകയും ബെല്ലക്ക് ഭക്ഷണം നൽകാനുള്ള ശ്രമങ്ങൾ ഉടമയായ ഗാബി നടത്തുകയും ചെയ്യുന്നത്. ഭക്ഷണം വായിൽ എറിഞ്ഞു കൊടുത്തതിന് ശേഷം ഗാബി ചീങ്കണ്ണിയെ പിന്നിലൂടെ ചെന്ന് കെട്ടിപ്പിടിക്കുന്നതും കാണാം. ഇൻസ്റ്റഗ്രാമിൽ വൈറലായി വീഡിയോ 3 ലക്ഷത്തിലധികം ആളുകൾ ഇതിനോടകം കണ്ടു കഴിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]