
തിരുവനന്തപുരം: പ്രവാസി വോട്ട് നിലവില്‍ വന്നാല്‍ മാത്രമെ സീസണ് സമയത്തെ വിമാന ടിക്കറ്റ് നിരക്ക് വര്‍ധനയെന്ന പ്രശ്നത്തിന് പരിഹാരം കാണാനാകൂ എന്ന് അബുദാബിയിലെ പ്രവാസി മലയാളി അബ്ദുല്‍ ബാസിത്. ‘പ്രവാസികൾക്ക് ആരുണ്ട്?’ എന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക തത്സമയ പരിപാടിയിലാണ് അബ്ദുല്‍ ബാസിത് അഭിപ്രായം പ്രകടിപ്പിച്ചത്. സീസണ് സമയങ്ങളില്‍ പ്രവാസി സംഘടനകളും മാധ്യമങ്ങളും വിമാന ടിക്കറ്റ് നിരക്ക് വര്‍ധന ചര്‍ച്ച ചെയ്യാറുണ്ടെങ്കിലും പരിഹാരം ഉണ്ടാകണമെങ്കില്‍ പ്രവാസി വോട്ട് നിലവില്‍ വരണമെന്ന് അബ്ദുല്‍ ബാസിത് പറഞ്ഞു.
ടിക്കറ്റ് നിരക്ക് വര്‍ധനവിനെതിരെ കെഎംസിസി പോലുള്ള പ്രവാസി സംഘടനകളുടെ ഭാഗത്ത് നിന്ന് മുറവിളികള്‍ വരുന്നുണ്ടെങ്കിലും കൃത്യമായ പരിഹാരം കാണണമെങ്കില്‍ പ്രവാസി വോട്ട് പ്രവാസ ലോകത്ത് നിന്ന് ചെയ്യാനുള്ള സംവിധാനം വരണമെന്നും എങ്കില്‍ മാത്രമെ ഇക്കാര്യം അധികൃതര്‍ ശ്രദ്ധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. Read Also – മൂന്നര മണിക്കൂർ കൊണ്ട് എത്തേണ്ട
യാത്ര, മുനീറും കുടുംബവും നാട്ടിലെത്തിയത് 18 മണിക്കൂറിലേറെ സമയമെടുത്ത് കുടുംബത്തോടൊപ്പം അബുദാബിയില്‍ താമസിക്കുകയാണ് അബ്ദുല്‍ ബാസിത്. നാലുപേരുള്ള കുടുംബത്തിന് നാട്ടില്‍ വന്ന് പോകാന്‍ ഒന്നര ലക്ഷത്തിലേറെ ചെലവായെന്നും അദ്ദേഹം പറഞ്ഞു.
ഇത് നേരത്തെ എടുത്ത ടിക്കറ്റ് ആയതിനാലാണ് തുക കുറഞ്ഞതെന്നും സീസണ് അടുക്കുമ്പോള്‍ ഇതിലും ഉയരുന്നുണ്ടെന്നും അബ്ദുല്‍ ബാസിത് പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]