
ക്വാലാലംപൂർ: തിരക്കേറിയ റോഡിൽ പെട്ടന്നുണ്ടായ കുഴിയിൽ ഇന്ത്യക്കാരിയായ 48കാരിയെ കാണാതായി. കുടുംബാംഗങ്ങൾക്കൊപ്പം മലേഷ്യയിലെ ക്വാലാലംപൂർ സന്ദർശനത്തിനെത്തിയ ഇന്ത്യൻ യുവതിയാണ് 26 അടിയിൽ അധികം ആഴമുള്ള കുഴിയിലേക്ക് വീണത്. നടപ്പാതയിൽ പെട്ടന്നുണ്ടായ കുഴിയിലേക്ക് ഇവർ വീണു പോവുകയായിരുന്നു. വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. മലേഷ്യൻ തലസ്ഥാന നഗരത്തിലെ ഡാംഗ് വാംഗിയിലാണ് അപകടമുണ്ടായത്. ജലാൻ ഇന്ത്യ മസ്ജിദിന് സമീപത്തെ റോഡരികിലാണ് അപകടമുണ്ടായത്.
നടപ്പാതയിലൂടെ യുവതി നടന്നുവരികയായിരുന്ന സ്ത്രീ പെട്ട് ഭൂമി കുഴിഞ്ഞ് പോയതിൽ അകപ്പെടുകയായിരുന്നുവെന്നാണ് സംഭവത്തിന്റെ ദൃക്സാക്ഷികൾ പ്രതികരിച്ചത്. ശനിയാഴ്ച പുലർച്ചെയും രക്ഷാപ്രവർത്തനം തുടരുന്നുവെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്. അഗ്നിരക്ഷാ സേനയും സ്കൂബാ യൂണിറ്റും അടക്കമുള്ളവയും ചേർന്നാണ് സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. വിജയ ലക്ഷ്മി എന്നാണ് കാണാതായ ആളുടെ പേരെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇവർക്കായുള്ള തെരച്ചിൽ പരിസര പ്രദേശത്തെ മാൻഹോളുകളിലേക്കും നീട്ടിയതായാണ് അഗ്നി രക്ഷാ സേന വിശദമാക്കുന്നത്.
ഭൂഗർഭജലം ഉപരിതലത്തിലെ പാറകളെ തള്ളിമാറ്റുന്നതിന് പിന്നാലെയാണ് ഭൂമിയുടെ ഉപരിതലത്തിൽ ഇത്തരം വലിയ കുഴികൾ ഉണ്ടാവുന്നതെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. ഈ പ്രതിഭാസം സാധാരണമാണെങ്കിലും അപകടത്തിൽ ആളുകൾക്ക് പരിക്കുകൾ സംഭവിക്കുന്നത് വിരളമാണെന്നും വിദഗ്ധർ വിശദമാക്കുന്നത്. അടുത്ത കാലത്തുണ്ടായ വലിയ രീതിയിൽ ആൾനാശമുണ്ടായ സംഭവം കാനഡയിലെ മോണ്ട്രിയലിൽ 2010ൽ സംഭവിച്ചിരുന്നു. ഒരു കുടുംബത്തിലെ നാല് പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]