പള്ളിത്തർക്കത്തിന്റെ പേരിൽ കുടുംബ സുഹൃത്തായ വൈദികനൊപ്പം പൊതുസ്ഥലത്ത് നിൽക്കുന്ന ചിത്രം ഉപയോഗിച്ച് സൈബർ ആക്രമണം ; കേസ് എടുപ്പിച്ചിട്ടും തുടർനടപടി സ്വീകരിക്കുന്നില്ലെന്ന് അധ്യാപിക
പത്തനംതിട്ട: സൈബർ ആക്രമണ പരാതിയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ കയറി ഇറങ്ങി കേസ് എടുപ്പിച്ചിട്ടും പത്തനംതിട്ട അടൂർ പൊലീസ് തുടർനടപടി സ്വീകരിക്കുന്നില്ലെന്ന് അധ്യാപിക.
മുതിർന്ന വനിത ഉദ്യോഗസ്ഥയ്ക്ക് അന്വേഷണ ചുമതല കൈമാറണമെന്നും പരാതിക്കാരി ആവശ്യപ്പെടുന്നു. മാർത്തോമ്മ സഭയിലെ പള്ളിത്തർക്കത്തിന്റെ പേരിൽ കുടുംബ സുഹൃത്തായ വൈദികനൊപ്പം പൊതുസ്ഥലത്ത് നിൽക്കുന്ന ചിത്രം ഉപയോഗിച്ച് സൈബർ ആക്രമണം നടത്തിയെന്നായിരുന്നു പരാതി.
ഓഗസ്റ്റ് 18 ന് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പിന്നീടൊരു നടപടിയും ഉണ്ടായില്ലെന്ന് അധ്യാപിക പറയുന്നു. മാർത്തോമ്മ സഭയിലെ പള്ളിത്തർക്കത്തിൽ തന്നെ ഇരയാക്കി.
കുടുംബസഹൃത്തായ വൈദികനുമൊത്ത് ഭക്ഷണശാലയിൽ നിൽക്കുന്ന ചിത്രം മോശം വാചകങ്ങളോടെ സഭാ ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു.
മാർത്തോമ്മ സഭക്കാരായ ആറും പേരും ഓൺലൈൻ ന്യൂസ് ചാനൽ ഉടമയ്ക്കുമെതിരെയും കേസ് എടുത്തെങ്കിലും പിന്നീട് പൊലീസ് സ്വാധീനത്തിന് വഴങ്ങിയെന്നാണ് ആക്ഷേപം.
എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഒരാഴ്ച കഴിഞ്ഞിട്ടും ആരോപണ വിധേയർക്കെതിരെ അന്വേഷണം നടത്താനോ അവരുടെ ഫോൺ പരിശോധിക്കാനോ അടൂർ എസ്എച്ച്ഒ തയ്യാറായിട്ടില്ലെന്ന് അധ്യാപിക വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന ആരോഗ്യ മന്ത്രി ഇടപെട്ടതുകൊണ്ടാണ് ആരോപണ വിധേയർക്കെതിരെ നടപടിയെക്കാത്തതെന്നാണ് തങ്ങൾക്ക് വിവരം കിട്ടിയതെന്ന് അഭിഭാഷകനായ വി.ആർ. സോജി ആരോപിച്ചു. കേസിന്റെ അന്വേഷണ ചുമതല അടൂർ സി.ഐയിൽ നിന്ന് മാറ്റി ഒരു വനിത ഉദ്യോഗസ്ഥയെ ഏൽപ്പിക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]