ഹൈദരാബാദ്: കല്‍ക്കി 2898 എഡി എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രഭാസിനെ ‘ജോക്കർ’ എന്ന് വിളിച്ച നടൻ അർഷാദ് വാർസിക്കെതിരെ പ്രതികരണവുമായി ‘കൽക്കി 2898 എഡി’ സംവിധായകൻ നാഗ് അശ്വിൻ. കല്‍ക്കിയിലെ ഒരു രംഗം മുഴുവൻ ബോളിവുഡിനും തുല്യമാണെന്ന ഒരു എക്സ് ഉപയോക്താവിന്റെ പോസ്റ്റിന് നല്തിയ മറുപടിയിലാണ് നാഗ് അശ്വിൻ അർഷാദ് “തന്റെ ശ്രദ്ധിച്ച് തിരഞ്ഞെടുക്കേണ്ടതായിരുന്നു” എന്നും പരാമർശിച്ചത്.
ബോളിവുഡ് ദക്ഷിണേന്ത്യ എന്ന സിനിമ ലോകത്തെ വേര്‍തിരിവിനെതിരെ നാഗ് അശ്വിന് മറുപടി നല്‍കുന്നുണ്ട്. “നമുക്ക് പിന്നോട്ട് പോകണ്ട..ഇനി വടക്ക്-തെക്ക് അല്ലെങ്കിൽ ബോളി vs ടോളി എന്നിങ്ങനെ വിവേചനം മാറ്റി വിശാലമായി ചിന്തിക്കൂ. യുണൈറ്റഡ് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രി എന്ന്. അർഷാദ് സാബ് തന്റെ വാക്കുകൾ നന്നായി തിരഞ്ഞെടുക്കേണ്ടതായിരുന്നു. എന്നാൽ കുഴപ്പമില്ല. ബുജി കളിപ്പാട്ടങ്ങൾ അദ്ദേഹത്തിന്റെ മക്കള്‍ക്ക് അയച്ച് നല്‍കും. കല്കി 2 ആദ്യ ഷോ കണ്ടിറങ്ങുന്നവര്‍ ഈ പ്രഭാസാണ് മികച്ചത് എന്ന് പറയുന്നതിനായി ഞാന്‍ കഠിനാദ്ധ്വാനത്തിലാണ്” നാഗ് അശ്വിന് എക്സ് പോസ്റ്റില്‍ പറയുന്നു.
നാഗ് അശ്വിന്റെ എക്സ് പോസ്റ്റിന് മറുപടിയായി മറ്റൊരു എക്സ് ഉപയോക്താവ് അർഷാദിന്റെത് വിദ്വേഷം പ്രചരമാണെന്ന് ആരോപിച്ചു. ഇതിന്, അശ്വിൻ വീണ്ടും മറുപടി നൽകി “ലോകത്ത് ഇതിനകം തന്നെ വളരെയധികം വിദ്വേഷം ഉണ്ട് സഹോദരാ.അത് കൂട്ടാതിരിക്കാന്‍ നമുക്ക് ശ്രമിക്കാം.പ്രഭാസും അങ്ങനെ കരുതും എന്നാണ് തോന്നുന്നത്” അശ്വിന് പറഞ്ഞു.
കഴിഞ്ഞ വാരം “അൺഫിൽട്ടേർഡ്” എന്ന ഷോയിൽ സമീഷ് ഭാട്ടിയയുമായി സംസാരിക്കുകയായിരുന്നു അർഷാദ്, “ഞാൻ കൽക്കി കണ്ടു, അത് ഇഷ്ടപ്പെട്ടില്ല. അത് എന്നെ വേദനിപ്പിക്കുന്നു. അമിത് ജി അവിശ്വസനീയമായിരുന്നു. എനിക്ക് ആ മനുഷ്യനെ മനസ്സിലാക്കാൻ കഴിയുന്നില്ല. അദ്ദേഹത്തിനുള്ള കഴിവിന്റെ ഒരു ചെറിയ ഭാഗം കിട്ടിയാല്‍ നമ്മുടെ ജീവിതം തന്നെ മാറും. അദ്ദേഹം ഒരു ഇതിഹാസമാണ്” എന്നാല്‍ പ്രഭാസിൻ്റെ ഭൈരവ എന്ന ചിത്രത്തിലെ കഥാപാത്രത്തെ രൂക്ഷമായി വിമർശിക്കുകയാണ് അർഷാദ് വാർസി ചെയ്തത്.
“പ്രഭാസിന്റെ കാര്യത്തില്‍ എനിക്ക് ശരിക്കും സങ്കടമുണ്ട്, എന്തിനായിരുന്നു അയാള്‍ ഇങ്ങനെ. അദ്ദേഹം ജോക്കറിനെപ്പോലെ ഉണ്ടായിരുന്നു. എനിക്ക് ഒരു മാഡ് മാക്സ് കാണണം. എനിക്ക് മെൽ ഗിബ്സണെ അവിടെ കാണണം.നിങ്ങൾ എന്താണ് ഉണ്ടാക്കിയത്? എന്തിനാണ് അവർ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്? എനിക്ക് ഒരിക്കലും മനസ്സിലാകുന്നില്ല ” അര്‍ഷാദ് പറഞ്ഞു.
ദീപിക പദുക്കോണിന്റെ ഡിന്നറില്‍ അതിഥിയായി ബാഡ്മിന്റണ്‍ താരം ലക്ഷ്യ സെന്‍
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]