

സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ പ്രചാരണവുമായി ലയൺസ് ഡിസ്ട്രിക്ട് 318 ബി : പൊതുജനങ്ങൾക്ക് 24 മണിക്കൂറും സേവനം: പി. ആർ.ഒ എം.പി.രമേഷ് കുമാറിന് ചുമതല.
സ്വന്തം ലേഖകൻ
കോട്ടയം: സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇതിനെതിരായ പ്രചാരണത്തിൽ ഗവൺമെന്റിനൊപ്പം പങ്കുചേരുവാൻ ലയൺ ഡിസ്ട്രിക്ട് 318 ബി തീരുമാനിച്ചു
ആർട്ടിഫിഷൽ ഇന്റലിജൻസ് സിസ്റ്റം പുരോഗമിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ചു വരുമെന്നും ഈ സാഹചര്യത്തിൽ ലയൺസ് സാമൂഹിക പ്രതിബദ്ധതയോടെ പങ്കെടുക്കേണ്ടതിന്റെ ആവശ്യകതയും ലയൺസ് ഡിസ്റ്റിക് ഗവർണർ അർ വെങ്കിടാചലം യോഗത്തിൽ സൂചിപ്പിച്ചു.
സൈബർ കേസുകളിൽ ഇരകളാകുന്നവർ പോലീസിനെ അറിയിക്കുവാൻ പലപ്പോഴും ഭയപ്പെടുന്ന സാഹചര്യമുള്ളതിനാലാണ് ലയൺസ് ഇതിന് മുൻകൈയെടുക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതുജനങ്ങൾ ഇതൊരു അറിയിപ്പായി കരുതി ഇത്തരം സാഹചര്യങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ ഡിസ്റ്റിക് പിആർഒ എംപി രമേഷ് കുമാറുമായി ബന്ധപ്പെട്ടാൽ ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുമെന്നും ഗവർണർ അറിയിച്ചു.
സൈബർ കുറ്റകൃത്യങ്ങൾ സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള പരാതികൾക്ക് 24 മണിക്കൂറും സേവനം നൽകുന്നതിന് ലയൺസ് ഡിസ്ട്രിക്ട് പി ആർ ഓ എംപി രമേഷ് കുമാറിനെ ചുമതലപ്പെടുത്തി ഫോൺ നമ്പർ 944 64 23069.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]