
തിരുവനന്തപുരം: കെ എസ് ഇ ബിയുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഇന്ന് ഭാഗീകമായി മുടങ്ങിയേക്കുമെന്ന് അറിയിപ്പ്. ഇന്ന് ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകളിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ടാണ് കെ എസ് ഇ ബി പ്രത്യേക അറിയിപ്പ് നൽകിയിരിക്കുന്നത്. കെ എസ് ഇ ബിയുടെ ഡാറ്റാസെന്റര്‍ നവീകരണത്തിന്റെ ഭാഗമായാണ് ഉപയോക്താക്കൾക്ക് ഈ ബുദ്ധിമുട്ട് നേരിടേണ്ടവരുന്നതെന്നും കെ എസ് ഇ ബി അറിയിച്ചു.
ഇന്ന് രാവിലെ 7 മുതല്‍ 11 വരെ എല്ലാ വിഭാഗം ഉപഭോക്താക്കളുടെയും ഓണ്‍ലൈനിലൂടെയുള്ള പണമടയ്ക്കലിനും 1912 എന്ന നമ്പരിലൂടെയുള്ള ഉപഭോക്തൃ സേവനങ്ങള്‍ക്കും തടസ്സം നേരിട്ടേക്കാമെന്നാണ് കെ എസ് ഇ ബിയുടെ അറിയിപ്പ്. വൈദ്യുതി സംബന്ധമായ പരാതികള്‍ പരിഹരിക്കാനായി അതത് സെക്ഷന്‍ ഓഫീസുകളിലോ 9496012062 എന്ന നമ്പരിലോ ഉപഭോക്താക്കൾക്ക് ബന്ധപ്പെടാവുന്നതാണെന്നും കെ എസ് ഇ ബി അറിയിച്ചു. കെ എസ് ഇ ബി ഉപഭോക്താക്കള്‍ ഇക്കാര്യത്തിൽ സഹകരിക്കണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.
അറിയിപ്പ് ഇപ്രകാരം
കെ എസ് ഇ ബിയുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഭാഗീകമായി മുടങ്ങിയേക്കും
കെ എസ് ഇ ബിയുടെ ഡാറ്റാസെന്റര്‍ നവീകരണത്തിന്റെ ഭാഗമായി നാളെ രാവിലെ 7 മുതല്‍ 11 വരെ എല്ലാ വിഭാഗം ഉപഭോക്താക്കളുടെയും ഓണ്‍ലൈനിലൂടെയുള്ള പണമടയ്ക്കലിനും 1912 എന്ന നമ്പരിലൂടെയുള്ള ഉപഭോക്തൃ സേവനങ്ങള്‍ക്കും തടസ്സം നേരിട്ടേക്കാം. വൈദ്യുതി സംബന്ധമായ പരാതികള്‍ പരിഹരിക്കാനായി അതത് സെക്ഷന്‍ ഓഫീസുകളിലോ 9496012062 എന്ന നമ്പരിലോ ഉപഭോക്താക്കള്‍ക്ക് ബന്ധപ്പെടാവുന്നതാണ്. കെ എസ് ഇ ബിയുടെ മറ്റ് സോഫ്റ്റ്വെയർ ആപ്ലിക്കേഷനുകളും മേല്‍പ്പറഞ്ഞ സമയപരിധിയില്‍ തടസ്സപ്പെടാനിടയുണ്ട്. പൊതുജനങ്ങള്‍ക്കുണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകളില്‍ ഖേദിക്കുന്നു. കെ എസ് ഇ ബി ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]