
കുവൈത്ത് സിറ്റി: ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി സുപ്രധാന തീരുമാനവുമായി കുവൈത്ത് എയര്‍വേയ്സ്. പ്രവാസി ജീവനക്കാരെയും വിരമിക്കല്‍ പ്രായം കഴിഞ്ഞ ശേഷവും ജോലിയില്‍ തുടരുന്നവരെയും പിരിച്ചുവിടാനൊരുങ്ങുകയാണ് കമ്പനി.
കുവൈത്തില്‍ ഏറ്റവും അധികം ജീവനക്കാരുള്ള കമ്പനികളിലൊന്നാണ് കുവൈത്ത് എയര്‍വേയ്സ്. സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നതിനും തൊഴില്‍ശക്തി കാര്യക്ഷമമാക്കുന്നതിനും രാജ്യത്ത് തൊഴിലില്ലായ്മ കുറയ്ക്കുന്നതിനുള്ള സര്‍ക്കാര്‍ നയത്തിന്റെ ഭാഗവുമായാണ് തീരുമാനമെന്ന് എയര്‍ലൈന്‍ അറിയിച്ചു. നേരത്തെ കുവൈത്ത് എയര്‍വേയ്സ് സാങ്കേതിക വൈദഗ്ധ്യമുള്ള വിരമിച്ച ജീവനക്കാരെ നിയമിച്ചിരുന്നു.
Read Also – പത്താം ക്ലാസ് പാസായവർക്ക് ജോര്‍ദാനിലേക്ക് അവസരം; വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം സൗജന്യം
പിരിച്ചുവിടല്‍ നടപടി ഇവരെ ബാധിക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കുവൈത്ത് എയര്‍വേയ്സ്, രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണെന്ന് കുവൈത്ത് എയര്‍വേയ്സ് വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]