
തിരുവനന്തപുരം∙ കൊടുംകുറ്റവാളി
കണ്ണൂരില്‍ ജയില്‍ ചാടിയതിന്റെ പശ്ചാത്തലത്തില്‍ അടിയന്തരയോഗം വിളിച്ച് മുഖ്യമന്ത്രി
. നാളെ രാവിലെ 11 മണിക്കാണു യോഗം.
സുരക്ഷാ വീഴ്ച ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ ആഭ്യന്തര സെക്രട്ടറിയും
മേധാവിയും ജയില്‍ മേധാവിയും പങ്കെടുക്കും. സംസ്ഥാനത്തെ ജയിലുകളിലെ നിലവിലെ സാഹചര്യം, ഉദ്യോഗസ്ഥരുടെയും തടവുകാരുടെയും എണ്ണം, സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ ചര്‍ച്ചയാകും.
കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്.
രാവിലെ സെൽ തുറന്ന് പരിശോധിച്ചപ്പോഴാണ് ഇയാൾ രക്ഷപ്പെട്ട വിവരം ഉദ്യോഗസ്ഥർ അറിയുന്നത്.
അന്വേഷണത്തിനൊടുവിൽ കണ്ണൂർ തളാപ്പ് പരിസരത്തുവച്ച് പിടിയിലായി. ഇയാളുടെ വധശിക്ഷ നേരത്തെ റദ്ദാക്കിയിരുന്നു.
തെളിവെടുപ്പിനുശേഷം കോടതിയിൽ ഹാജരാക്കിയ ഗോവിന്ദച്ചാമിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കണ്ണൂർ സെൻട്രൽ ജയിലിലേക്കാണ് റിമാൻഡ് ചെയ്തത്.
കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഇയാളെ ഹാജരാക്കിയത്.
${question.opinionPollQuestionDescription}
Please try again later.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]