
കണ്ണൂർ ∙
ചാടിയ കൊടും കുറ്റവാളി ഗോവിന്ദച്ചാമിയെ കണ്ണൂർ സെൻട്രൽ ജയിലിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ ഗോവിന്ദച്ചാമി മാധ്യമ ക്യാമറകൾക്കു നേരെ കൈവീശി.
സുരക്ഷ കണക്കിലെടുത്ത് ഗോവിന്ദച്ചാമിയെ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്കു മാറ്റിയേക്കും.
ജയിലിനുള്ളിലും ചാടിയ മതിലിന് സമീപത്തും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. എങ്ങനെയാണ് ജയിൽ ചാടിയതെന്ന്
പൊലീസ് ചോദിച്ചു.
ജയിലഴി മുറിക്കാനുള്ള ഹാക്സോ ബ്ലെയ്ഡ് കിട്ടിയത് ജയിലിലെ വർക് ഷോപ്പിൽ നിന്നാണെന്ന് ഗോവിന്ദച്ചാമി പറഞ്ഞതായാണു വിവരം. ആഴ്ചകളോളം എടുത്താണ് അഴി അറുത്തത്.
അറുത്ത ഭാഗം കാണാതിരിക്കാൻ തുണികൊണ്ടു കെട്ടിവച്ചിരുന്നു. ജയിൽ മോചിതരായവർ ഉപയോഗിച്ചിരുന്ന തുണികളാണ് ഗോവിന്ദച്ചാമി രക്ഷപ്പെടാനായി ഉപയോഗിച്ചത്.
കറുത്ത പാന്റ് ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ ഇങ്ങനെ ലഭിച്ചതാകാമെന്നാണ് പൊലീസ് പറയുന്നത്. കുളിക്കാനുള്ള വെള്ളം ശേഖരിക്കുന്ന ടാങ്കിന് മുകളിൽ കയറിയാണ് ജയിലിലെ മതിലിന് മുകളിലെത്തിയത്.
മതിലിന് മുകളിലെ ഇലക്ട്രിക് വേലിയുടെ കമ്പിയിൽ പുതപ്പ് കെട്ടിയശേഷം താഴേക്ക് ചാടുകയായിരുന്നു. വേലി കേടായതിനാൽ വൈദ്യുതിയുണ്ടായിരുന്നില്ല.
ഗോവിന്ദച്ചാമിയുടെ സഹതടവുകാരനും ചാടാൻ തയാറെടുത്തിരുന്നുവെന്നാണ് വിവരം.
എന്നാൽ കമ്പിക്കുള്ളിലൂടെ പുറത്ത് കടക്കാൻ സാധിക്കാതെ വന്നതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഭക്ഷണം നിയന്ത്രിച്ച് മെലിഞ്ഞതിനാൽ ഗോവിന്ദച്ചാമിക്ക് എളുപ്പത്തിൽ പുറത്തു കടക്കാനായി.
പുലർച്ചെ ഒരു മണിയോടെ സെല്ലിൽ നിന്നും പുറത്തുകടന്ന ഗോവിന്ദച്ചാമി നാല് മണിവരെ ജയിലിനുള്ളിൽ തന്നെയുണ്ടായിരുന്നു. അതിന് ശേഷമാണ് മതിൽ ചാടി പുറത്തെത്തിയത്.
കൊടും കുറ്റവാളികളെ പാർപ്പിക്കുന്ന പത്ത് ബി ബ്ലോക്കിൽ നിന്നാണ് ഗോവിന്ദച്ചാമി ചാടിയത്.
കണ്ണൂർ സെൻട്രൽ ജയിൽ മടുത്തെന്നും മറ്റൊരു ജയിലിലേക്ക് മാറ്റാൻ വേണ്ടിയാണ് ചാട്ടം നടത്തിയതെന്നും ഗോവിന്ദച്ചാമി പറഞ്ഞുവെന്നാണ് വിവരം. കോടതിയിൽ ഹാജരാക്കിയ ശേഷം തുടർ നടപടികൾ സ്വീകരിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]