
വാഷിങ്ടൻ ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉന്നതർക്കു കാഴ്ചവച്ചെന്ന കേസുകളിലെ പ്രതി ജെഫ്രി എപ്സ്റ്റൈനുമായുള്ള പൂർവകാല ബന്ധം സംബന്ധിച്ച് ട്രംപിനെ വീണ്ടും വെട്ടിലാക്കി വോൾസ്ട്രീറ്റ് ജേണൽ പത്രത്തിന്റെ പുതിയ റിപ്പോർട്ട്. എപ്സറ്റൈൻ അന്വേഷണ ഫയലിൽ മറ്റു പല പ്രമുഖർക്കുമൊപ്പം യുഎസ് പ്രസിഡന്റ്
പേരുണ്ടെന്ന് കഴിഞ്ഞ മേയിൽ അറ്റോണി ജനറൽ പാം ബാൻഡി അദ്ദേഹത്തെ രഹസ്യമായി അറിയിച്ചെന്നാണ് പത്രം റിപ്പോർട്ട് ചെയ്തത്.
തുടരന്വേഷണം വേണ്ടെന്ന ജസ്റ്റിസ് ഡിപ്പാർട്മെന്റിന്റെ പ്രഖ്യാപനം ഇതിനു ശേഷമായിരുന്നു. കേസ് ഫയലിൽ ട്രംപിന്റെ പേരുണ്ടെന്ന റിപ്പോർട്ടിനെ വ്യാജവാർത്തയെന്നു വിളിച്ച് വൈറ്റ്ഹൗസ് തള്ളി.
വിചാരണത്തടവുകാരനായിരിക്കെ 2019 ൽ എപ്സ്റ്റൈൻ ജയിലിൽ ആത്മഹത്യ ചെയ്യുകയായിരുന്നു.
എപ്സ്റ്റൈന് ജന്മദിനാശംസ നേർന്ന് ട്രംപ് കാർഡ് അയച്ചെന്ന റിപ്പോർട്ട് പുറത്തുവിട്ടതും വോൾസ്ട്രീറ്റ് ജേണൽ ആയിരുന്നു. അതിനെതിരെ ട്രംപ് മാനനഷ്ടത്തിനു കേസ് കൊടുക്കുകയും ചെയ്തു.
കേസ് ഫയലിൽ ട്രംപിന്റെ പേരുണ്ടെന്ന വിവരം കൈമാറിയെന്ന റിപ്പോർട്ടിനു പിന്നാലെ, ബാൻഡി സെനറ്റ് ജുഡീഷ്യറി കമ്മിറ്റിക്കു മുന്നിൽ മൊഴിയെടുക്കലിന് ഹാജരാകണമെന്ന് ഡെമോക്രാറ്റ് പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ജെഫ്രി എപ്സ്റ്റൈൻ വിവാദം കെട്ടിച്ചമച്ചതല്ലെന്ന് ജനപ്രതിനിധി സഭാ സ്പീക്കർ മൈക്ക് ജോൺസൺ പറഞ്ഞു. രാജ്യാന്തര മാധ്യമത്തിനു നൽകിയ അഭിമുഖ്യത്തിലാണ് മൈക്ക് ജോൺസന്റെ പ്രസ്താവന.
ജെഫ്രി എപ്സ്റ്റൈൻ വിവാദം റിപ്പബ്ലിക്കൻ പാർട്ടിയിൽ നീറിപ്പടരുന്നതിനിടെയാണ് റിപ്പബ്ലിക്കൻ പാർട്ടി അംഗം കൂടിയായ മൈക്ക് ജോൺസന്റെ അഭിപ്രായപ്രകടനം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]