

കോട്ടയം നഗരത്തിൽ രണ്ട് വ്യത്യസ്ഥ വാഹനാപകടങ്ങളിലായി രണ്ടു പേർക്ക് പരിക്ക് ; ഗാന്ധിനഗർ സ്വദേശിനിയായ വീട്ടമ്മയ്ക്കും തമിഴ്നാട് സ്വദേശിക്കുമാണ് പരിക്കേറ്റത്, ഇരുവരേയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോട്ടയം : കോട്ടയം നഗരത്തിൽ രണ്ട് വ്യത്യസ്ഥ വാഹനാപകടങ്ങളിലായി രണ്ടു പേർക്ക് പരിക്ക്. കോട്ടയം ഗാന്ധിനഗർ സ്വദേശിയായ വീട്ടമ്മയ്ക്കും തമിഴ്നാട് സ്വദേശിയ്ക്കുമാണ് അപകടങ്ങളിൽ പരിക്കേറ്റത്.
വ്യാഴാഴ്ച്ച രാവിലെ കോട്ടയം നാഗമ്പടം ഭാഗത്ത് എംസി റോഡിലൂടെ പോകുകയായിരുന്ന തടിലോറിയുടെ പിന്നിൽ സ്കൂട്ടർ ഇടിച്ചാണ് ആദ്യ അപകടമുണ്ടായത്, ഈ അപകടത്തിൽ സാരമായി പരിക്കേറ്റ തമിഴ്നാട് സ്വദേശി കനകരാജിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിന്നീട് 9.30 നാണ് ബേക്കർ ജംഗ്ഷനിൽ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് രണ്ടാമത്തെ അപകടവും സംഭവിച്ചത്. ഗാന്ധിനഗർ സ്വദേശിനിയായ ടെസി എന്ന വീട്ടമ്മയ്ക്കാണ് ഈ അപകടത്തിൽ പരിക്കേറ്റത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ബേക്കർ ജംഗ്ഷനിലേയ്ക്കുള്ള വഴിയിൽ ജോയ് മാളിനു സമീപമാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ സ്വകാര്യ ബസ് ഇടിയ്ക്കുകയായിരുന്നു. കോട്ടയം ഭരണങ്ങാനം റൂട്ടിൽ സർവീസ് നടത്തുന്ന ചെന്നിക്കര എന്ന സ്വകാര്യ ബസാണ് ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ വീട്ടമ്മയുടെ കാലിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങി. റോഡിൽ വീണ് കിടന്ന ഇവരെ നഗരസഭ ജീവനക്കാർ എത്തി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരുടെ കാലിന് സാരമായി പരിക്കേറ്റിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]