

‘കുറച്ച് ഓവറായിപ്പോയില്ലേ, എനിക്കും തോന്നി’; ആഡംബര നൗകയ്ക്ക് തന്റെ പേരിട്ട സംഭവത്തില്‍ പ്രതികരിച്ച് നടൻ ആസിഫ് അലി
കൊച്ചി: ആഡംബര നൗകയ്ക്ക് തന്റെ പേര് നല്കി ആദരിച്ച സംഭവത്തില്‍ പ്രതികരിച്ച് നടൻ ആസിഫ് അലി.
വാർത്ത കേട്ടപ്പോള്‍ ഏറെ സന്തോഷവും അഭിമാനവും തോന്നി.
എന്നാല്‍ കുറച്ച് ഓവറായി പോയില്ലേന്ന് തോന്നിയതായി ആസിഫ് പറഞ്ഞു.
സംഗീത സംവിധായകന് രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ നടന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ആയിരുന്നു ആഡംബര നൗകയ്ക്ക് നടൻ്റെ പേര് നല്‍കിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
‘ഞാനും അറിഞ്ഞു, എനിക്കും സന്തോഷമുള്ള കാര്യമാണ്. ഒത്തിരി അഭിമാനം തോന്നി. അതിന്റെ താഴെ ഒരു കമന്റ് വന്നത് എങ്കില്‍ ഇവനെ ഒരു ചില്ലുകൂട്ടിലിരുത്തി പുണ്യാളനായി പ്രഖ്യാപിക്കൂ എന്നാണ്. എല്ലാം ഇതിൻ്റെ ഭാഗമാണ്. അങ്ങനെ ഒരാള്‍ക്ക് തോന്നി, അതില്‍ ഒരുപാട് സന്തോഷം. ഞാനും അത് വാർത്തകളിലൂടെയാണ് അറിയുന്നത്. അദ്ദേഹത്തെ ഒരുപാട് പരിചയമുണ്ടായിരുന്നെങ്കിലും അങ്ങനെയൊരു കാര്യം ചെയ്യുമെന്ന് എനിക്ക് അറിയില്ലായിരുന്നു. കേട്ടപ്പോള്‍ എനിക്ക് അറിയില്ലായിരുന്നു. കേട്ടപ്പോള്‍ എനിക്കും തോന്നി കുറച്ച് ഓവറായിപ്പോയില്ലേ എന്ന്’, ആസിഫ് അലി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]