
തൃശൂര്‍: തിരുവില്വാമല ക്ഷേത്രത്തിൽ മോഷണം. നാലന്പലത്തിനകത്ത് ഓട് പൊളിച്ച് കടന്ന മോഷ്ടാവ് കൗണ്ടർ പൊളിച്ചാണ് മോഷണം നടത്തിയത്. ഒരു ലക്ഷം രൂപയിൽ അധികം നഷ്ടപ്പെട്ടെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ രാത്രിയാണ് മോഷണം നടന്നത്. ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിന്റെ കൗണ്ടറിന്റെ ഓട് പൊളിച്ച് മോഷ്ടാവ് അകത്ത് കടക്കുകയായിരുന്നു.
രാവിലെ കൗണ്ടർ തുറക്കാൻ വന്നയാളാണ് വിവരം ആദ്യം അറിഞ്ഞത്. നഷ്ടപ്പെട്ടത് ഒരു ലക്ഷത്തിലധികം രൂപ. വിലപിടിപ്പുള്ള മറ്റ് വസ്തുക്കൾ കൗണ്ടറിൽ ഉണ്ടായിരുന്നെങ്കിലും അതൊന്നും മോഷ്ടാവ് എടുത്തിട്ടില്ല. ഇന്നലെ രാത്രി ഏറെ വൈകിയും ക്ഷേത്രത്തിലേക്ക് ആവശ്യമായ അപ്പം നിർമിക്കുന്ന പ്രവർത്തനം നടന്നിരുന്നു.
സെക്യൂരിറ്റിയും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. ഇവരുടെയൊക്കെ കണ്ണുവെട്ടിച്ച് മോഷ്ടാവ് അകത്ത് കടന്നതിന്റെ അമ്പരപ്പിലാണ് പൊലീസും. പഴയന്നൂർ പൊലീസ് അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധരും പരിശോധന നടത്തി. പ്രസിദ്ധമായ വില്വാദ്രിനാഥ ക്ഷേത്രത്തിൽ നാലമ്പല ദർശന യാത്രകൾ ആരംഭിക്കാനിരിക്കെയാണ് ഇത്തരമൊരു സംഭവം നടക്കുന്നത്.
Last Updated Jul 25, 2024, 2:37 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]