

അഴിമതിയുടെ കൂത്തരങ്ങായി കോട്ടയം നഗരസഭ; അത്യാധുനിക രീതിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ ജനറൽ ആശുപത്രി തൊട്ടടുത്തുള്ളപ്പോൾ 40000 രൂപ വാടക നൽകി തിരുനക്കരയിൽ വൈസ് ചെയർമാൻ്റെ വാർഡിൽ സമൂഹമഠം കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ സർക്കാർ ഡിസ്പെൻസറിയും വെൽനെസ് സെൻ്ററും തുടങ്ങുന്നത് ആരെ സഹായിക്കാൻ ; നഗരസഭയിൽ വിജിലൻസ് പരിശോധന
കോട്ടയം: അഴിമതിയുടെ കൂത്തരങ്ങായി കോട്ടയം നഗരസഭ മാറിയിരിക്കുകയാണ്. അത്യാധുനിക രീതിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ ജനറൽ ആശുപത്രി തൊട്ടടുത്തുള്ളപ്പോൾ 40000 രൂപ വാടക നൽകി തിരുനക്കരയിൽ വൈസ് ചെയർമാൻ്റെ വാർഡിൽ സമൂഹമഠം കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ സർക്കാർ ഡിസ്പെൻസറിയും വെൽനെസ് സെൻ്ററും തുടങ്ങുന്നത് ആരെ സഹായിക്കാനാണെന്ന ചോദ്യമാണ് നാട്ടുകാർ ഉയർത്തുന്നത്.
പരമാവധി 40000 രൂപ വരെ വാടകയുള്ള കെട്ടിടം വെൽനെസ് സെൻ്ററിനായി എടുക്കാമെന്ന് വ്യവസ്ഥയുണ്ട്. അതുകൊണ്ട് തന്നെ പരമാവധി തുക തന്നെ ചിലവാക്കിയാണ് തിരുനക്കരയിൽ വെൽനെസ് സെൻ്റർ ആരംഭിക്കുന്നത്. എഴുനേറ്റ് നിൽക്കാൻ ജീവനില്ലാതെ ചികിൽസയ്ക്കായി എത്തുന്നവർ എങ്ങനെ രണ്ടാം നിലയിൽ കയറി ചെല്ലുമെന്ന ചോദ്യം ബാക്കിയാണ്.
തുച്ഛമായ വാടകയ്ക്ക് നഗരസഭയുടെ കെട്ടിടങ്ങൾ വാടകയ്ക്ക് കൊടുക്കുമ്പോഴാണ് സ്വകാര്യസംഘടനയുടെ കെട്ടിടം ഏറ്റവും ഉയർന്ന വാടകയ്ക്ക് നഗരസഭ എടുത്തത് എന്നതും ഞെട്ടലുളവാക്കുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
വെൽനെസ് സെന്ററുകൾ അനുവദിച്ചതിൽ ക്രമക്കേടെന്നു പരാതി ലഭിച്ചതോടെ നഗരസഭയിൽ വിജിലൻസ് പരിശോധന നടത്തി. നഗരസഭാപരിധി യിൽ 7 സെന്ററുകൾക്കാണ് അനുമതി. ഇതിൽ 2 സെൻ്ററുകൾ : ആരംഭിക്കുന്നതിനുള്ള രേഖകൾ വിജിലൻസ് പിടിച്ചെടുത്തു. സംസ്ഥാന സർക്കാരിൻ്റെ വിവിധ ഏജൻസികളും ദേശീയ ആരോഗ്യ ദൗത്യവും (എൻഎച്ച്എം) വഴി യാണ് ഫണ്ട് നൽകുന്നത്.
സെൻ്ററുകളിൽ യോഗ ട്രെയിനറുടെയും ആശാ പ്രവർത്തകരുടെയും സേവനവും ആരോഗ്യപരി – ശോധനകളും ലാബ് സൗകര്യവും ഉണ്ടാവും. ഡോക്ടറുടെ സേവനം ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ ഉണ്ടാകും 4.92 കോടി രൂപ ചെലവഴിച്ചാണ് നഗരസഭാ പരിധിയിലെ 7 സെൻ്ററുകൾ ആരംഭിക്കാൻ തീരുമാനിച്ചത്.
സെന്ററുകൾക്കായി വാർഡുകൾ തിരഞ്ഞെടുത്തതിലും വാടകയ്ക്ക് എടുത്ത കെട്ടിടങ്ങൾ സംബന്ധിച്ചും പരാതികൾ നേര ത്തേതന്നെ കൗൺസിൽ യോഗത്തിൽ ഉയർന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]