
ഹിമാചലിൽ മേഘവിസ്ഫോടനം: 3 പേരെ കാണാനില്ല; വീടുകളും തകർന്നു, വാഹനങ്ങൾ ഒലിച്ചു പോയി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഷിംല ∙ കുളുവിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മൂന്ന് പേർ ഒലിച്ചുപോയി. ഇവർക്കായുള്ള തിരച്ചിൽ ദുഷ്കരമാണ്. നിരവധി വീടുകൾ, ഒരു സ്കൂൾ കെട്ടിടം, പ്രധാന പാതകളെ ബന്ധിപ്പിക്കുന്ന റോഡുകൾ, ചെറിയ പാലങ്ങൾ എന്നിവ തകർന്നതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
പലയിടത്തും നദികൾ കരകവിഞ്ഞൊഴുകുകയാണ്. കുളു ജില്ലയിലെ നാലോളം പ്രദേശങ്ങളിൽ മേഘവിസ്ഫോടനം ഉണ്ടായി എന്നാണ് റിപ്പോർട്ടുകൾ. കാറുകളും ട്രക്കുകളും അടക്കം വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. വെള്ളപ്പൊക്കത്തിന്റെ നിരവധി വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.