
എല്ലാ രാഷ്ട്രീയ കക്ഷികളും ജമാഅത്തെ ഇസ്ലാമിയുടെ മധുരം നുണഞ്ഞവർ: കാന്തപുരം
കോഴിക്കോട് ∙ സാമുദായിക ഐക്യം എന്ന അജൻഡയിലൂടെ മുസ്ലിം വ്യതിയാനങ്ങളെ ഒളിച്ചുകടത്താനുളള നീക്കം അനുവദിക്കില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാർ.
രാഷ്ട്രീയ കക്ഷികൾ മതത്തിന് ഹാനികരമായതൊന്നും കൊണ്ടുവരരുത്. മതത്തിന് ഹാനികരമായത് കൊണ്ടുവന്നാൽ അത് ചോദ്യം ചെയ്യും.
സ്കൂൾ സമയമാറ്റം ഇസ്ലാമിക പഠനത്തിന് ദോഷകരമാകരുത്. ഈ വിഷയം സർക്കാറിനോട് ഉന്നയിച്ചിട്ടുണ്ടെന്നും കാന്തപുരം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നിലമ്പൂരിലെ വെൽഫെയർ പാർട്ടിയുടെ യുഡിഎഫ് പിന്തുണ സാധാരണ നടക്കുന്ന കാര്യമാണ്. ഏതെങ്കിലും കക്ഷിയുടെ പിന്തുണ സംബന്ധിച്ച് ഒന്നും പറയാനില്ല.
എല്ലാ രാഷ്ട്രീയ കക്ഷികളും ജമാഅത്തെ ഇസ്ലാമിയുടെ മധുരം നുണഞ്ഞവരാണ്. യുഡിഎഫ് വിജയം വർഗീയ പിന്തുണയോടെയെന്ന സിപിഎം പ്രചാരണം ചിലപ്പോൾ അടുത്ത തിരഞ്ഞെടുപ്പ് വരെയുണ്ടാകാം.
മതേതര ജനാധിപത്യ സംവിധാനത്തെ എതിർത്തവരെ നേരിട്ടത് സമസ്തയാണ്.
തീവ്രവാദ വഴികളിൽ നിന്ന് സമുദായത്തെ സമസ്ത പിടിച്ചുനിർത്തി. സമസ്തയ്ക്ക് ജമാഅത്തെ ഇസ്ലാമിയുടെ മധുരം ആവശ്യമില്ല.
ഏതെങ്കിലും നേതാവിനെ തള്ളിപ്പറഞ്ഞതുകൊണ്ടു മാത്രം കാര്യമില്ല. പ്രചരിപ്പിച്ച ആശയങ്ങൾ മാറ്റിയാൽ മാത്രമേ ജമാഅത്തെ ഇസ്ലാമി മാറിയതായി പറയാനാകുവെന്നും കാന്തപുരം വിശദീകരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]