
സാമ്പത്തിക പ്രതിസന്ധിക്കിടെ നിയമസഭാ മന്ദിരത്തിലെ ഡൈനിങ് ഹാൾ നവീകരിക്കുന്നു; ചെലവ് 7 കോടിയിലേറെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ സെല്ലാറിലുള്ള ഡൈനിങ് ഹാള്‍ ഏഴു കോടിയിലേറെ രൂപ മുടക്കി നവീകരിക്കാന്‍ . ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കേരള നിയമസഭാ മന്ദിരത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി, നിയമസഭാ മന്ദിരത്തിലെ സെല്ലാറിലുള്ള ഡൈനിങ് ഹാളിന്റെ നവീകരണം അക്രെഡിറ്റഡ് ഏജന്‍സി മുഖേന നോണ്‍ പിഎംസിയായി നിര്‍വഹിക്കുന്നതിന് 7,40,40,000 രൂപയുടെ ഭരണാനുമതിയാണ് നല്‍കിയിരിക്കുന്നത്. രണ്ടു വര്‍ഷത്തിലൊരിക്കല്‍ ലോകകേരളസഭാ സമ്മേളനവും പ്രത്യേക വിശേഷ ദിവസങ്ങളില്‍ ചുരുക്കും ചില വിരുന്നുകളുമാണ് ഇവിടെ നടക്കാറുള്ളത്.
ഫയല്‍ അദാലത്തുകള്‍
സെക്രട്ടറിയേറ്റിലും വകുപ്പ് അധ്യക്ഷന്മാരുടെ കാര്യാലയങ്ങളിലും 2025 മേയ് 31 വരെ കുടിശികയുള്ള ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് ജൂലൈ ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെ നീണ്ടു നില്ക്കുന്ന ഫയല്‍ അദാലത്തുകള്‍ സംഘടിപ്പിക്കും. ഓരോ വകുപ്പും ആദ്യഘട്ടത്തിൽ സെക്രട്ടറി/ഡയറക്ടർ/ സ്ഥാപനമേധാവികൾ സ്റ്റാഫ് മീറ്റിങ് വിളിച്ച് അദാലത്തിന്റെ പ്രാധാന്യവും ഉദ്ദേശ്യവും നടപ്പാക്കുന്ന രീതിയും ഉത്തരവാദിത്തവും ജീവനക്കാരോട് വിശദീകരിക്കേണ്ടതാണ്. അധിക നിർദേശങ്ങൾ ആവശ്യമെങ്കിൽ സംസ്ഥാന തലത്തിൽ ചീഫ് സെക്രട്ടറിയും, വകുപ്പുതലത്തിൽ വകുപ്പ് സെക്രട്ടറിമാരും ഉചിതമായ നിർദേശങ്ങൾ തയാറാക്കി പുറപ്പെടുവിക്കണം.
പ്രത്യേക പാക്കേജ്
ഇന്സ്റ്റിറ്റ്യൂട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലെ ശാസ്ത്രജ്ഞര്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കാന്‍ തീരുമാനിച്ചു.
കേരള നദീതട സംരക്ഷണ മാനേജ്മെന്റ് ചട്ടക്കൂടിന് അംഗീകാരം
കേരള നദീതട സംരക്ഷണ മാനേജ്മെന്റ് ചട്ടക്കൂടിന് അംഗീകാരമായി. സംസ്ഥാനത്തെ ജലവിഭവ പരിപാലനം കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. വിവിധ തലങ്ങളിലുള്ള ഭരണ സംവിധാനങ്ങള്‍, കാര്യക്ഷമമായ വിഭവ ആസൂത്രണം, കര്‍ശനമായ നിരീക്ഷണവും വിലയിരുത്തലുകളും എന്നിവയിലൂടെയാണ് ഉദ്ദേശ്യങ്ങള്‍ കൈവരിക്കുക. മുഖ്യമന്ത്രി അധ്യക്ഷമായ അപക്സ് കമ്മിറ്റിയില്‍ നിയമ-വ്യവസായ, ജലവിഭവ, റവന്യൂ, വൈദ്യുതി ,വനം വന്യജീവി, ധനകാര്യ, തദ്ദേശ സ്വയംഭരണ, കൃഷി, പരിസ്ഥിതി,ഫിഷറീസ്, പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രിമാരും സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാനും ചീഫ് സെക്രട്ടറിയും അംഗങ്ങളാകും ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കൺവീനറാകും. ചീഫ് സെക്രട്ടറി സ്റ്റിയറിങ് കമ്മിറ്റി അധ്യക്ഷനും ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടെക്നിക്കൽ കമ്മിറ്റി അധ്യക്ഷനുമാകും. നദീതടത്തില്‍ ഏറ്റവും കൂടുതല്‍ ഭൂവിസ്ത്രിതിയുള്ള ജില്ലയിലെ ജില്ലാ കലക്ടര്‍ നദീതടതല സമിതിയുടെ അധ്യക്ഷനാകും. നദീതടത്തിനുള്ളില്‍ വരുന്ന മറ്റ് ജില്ലകളിലെ ജില്ലാകളക്ടര്‍മാര്‍ സഹഅധ്യക്ഷന്‍മാരായിരിക്കും.
തസ്തിക
കൊട്ടാരക്കര വാളകം മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിലെ കോമേഴ്സ് ബാച്ചിൽ എച്ച്എസ്എസ്റ്റി ജൂനിയറിന്റെ രണ്ട് തസ്തികകൾ, എച്ച്എസ്എസ്റ്റിയുടെ മൂന്ന് തസ്തികകൾ എന്നിവ സൃഷ്ടിക്കുന്നതിനും എച്ച്എസ്എസ്റ്റി (ഇംഗ്ലീഷ്) ജൂനിയറിന്റെ ഒരു തസ്തിക അപ്ഗ്രേഡ് ചെയ്യുന്നതിനും അനുമതി നല്കി. മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ കൊല്ലം ജില്ലയിലെ ഏരൂരിലെ മൂല്യവർദ്ധിത ഇറച്ചി ഉൽപന്ന സംസ്കരണ പ്ലാന്റ്റിലേക്ക് 7 വിഭാഗങ്ങളിലായി 27 തസ്തികകൾ സൃഷ്ടിക്കും.
കിഫ്ബിയുടെ ലീഗൽ യൂണിറ്റിൽ ഒരു ലീഗൽ അസിസ്റ്റന്റ് തസ്തിക കൂടി സൃഷ്ടിക്കും.
വാഹനം വാങ്ങും
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് കേന്ദ്ര കാര്യാലയത്തിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി സ്വന്തം ഫണ്ട് ഉപയോഗിച്ച് 2 പുതിയ വാഹനങ്ങൾ വാങ്ങാന്‍ അനുമതി നല്കി.
ഭരണാനുമതി
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, വയനാട്ടിലെ മേപ്പാടി ഗ്രാമപഞ്ചായത്തിലെ പുന്നപ്പുഴ നദിയിൽ അടിഞ്ഞു കൂടിയ ഉരുൾപൊട്ടലിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനായുള്ള പ്രവർത്തികൾ അംഗീകരിച്ചു. ഇതിന് ഊരാളുങ്കല്‍ ലേബര്‍ കൊണ്ട്രാക്ട് സൊസൈറ്റിയെ ചുമതലപ്പെടുത്തി. 195.55 കോടി രൂപയുടെ പ്രവൃത്തിക്കാണ് ഭരണാനുമതി നല്‍കിയത്. കൊല്ലം താമരക്കുളം ഈസ്റ്റ് വില്ലേജിൽ കോർപ്പറേഷൻ നിർമിച്ച നാല് നില വാണിജ്യ കെട്ടിടത്തിന്റെ ഒരു നിലയിൽ വർക്ക് നിയർ ഹോം സ്പേസ് ആരംഭിക്കാൻ കൊല്ലം കോർപ്പറേഷന് അനുമതി നൽകി.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് താമരക്കുളം (ആണ്ടാമുക്കം), കൊല്ലം ഈസ്റ്റ് വില്ലേജിൽ ബ്ലോക്ക് നമ്പർ 183 ലെ കൊല്ലം കോർപ്പറേഷന്റെ 3 ഏക്കർ 91 സെന്റ് ഭൂമിയിൽ ഒരു ഇൻഡഗ്രേറ്റഡ് ഐടി/ ഐടിഇഎസ് + ബിസിനസ് (കൊമേഴ്ഷ്യൽ) പ്രൊജക്ട് ആരംഭിക്കും. നിർമാണപ്രവർത്തികൾക്കായി കെഎസ്ഐടിഐഎല്ലിനെ സ്പെൽ പർപസ് വെഹിക്കിളായി നിയമിക്കുന്നതിനും തത്വത്തിൽ ഭരണാനുമതി നൽകി.
സ്റ്റാംപ് ഡ്യൂട്ടി / രജിസ്ട്രേഷൻ ഫീസ് ഇളവ്
വ്യവസായ നയം 2023 പ്രകാരം, സ്വകാര്യ വ്യവസായ പാർക്കുകളിലെ സംരംഭകർക്ക് നൽകുന്ന 100% സ്റ്റാംപ് ഡ്യൂട്ടി / രജിസ്ട്രേഷൻ ഫീസ് ഇളവുകൾ ലോജിസ്റ്റിക് നയത്തിനനുസൃതമായി സംസ്ഥാനത്ത് സ്ഥാപിക്കുന്ന സർക്കാർ വിജ്ഞാപനം ചെയ്യപ്പെടുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ളത് ഉൾപ്പെടെയുള്ള ലോജിസ്റ്റിക് പാർക്കുകളിലെ സംരംഭകർക്കും ലോജിസ്റ്റിക്ക് നയം വിജ്ഞാപനം ചെയ്യുന്ന തീയതി മുതൽ മൂന്ന് വർഷത്തേക്ക് അനുവദിക്കാന്‍ തീരുമാനിച്ചു.
പേര് മാറ്റം
സംസ്ഥാനത്തെ ഒഇസി വിഭാഗങ്ങൾക്ക് തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ അനുവദിക്കുന്നതിനുള്ള പിന്നാക്ക സമുദായങ്ങളുടെ പട്ടികയിൽ ക്രമ നമ്പർ പതിനാലിൽ ‘Ezhuthachan’ എന്നതിനു പകരം ‘Ezhuthachan, Ezhuthassan, Kadupattan’ എന്നാക്കി മാറ്റി ഉത്തരവ് പുറപ്പെടുവിക്കും. സംസ്ഥാന ഒബിസി പട്ടികയിലെ ഇനം നമ്പർ 26 ആയ ‘Kadupattan’ എന്നത് നീക്കം ചെയ്ത്, ഇനം നമ്പർ 18 ‘Ezhuthachan’ എന്നത് ‘Ezhuthachan, Ezhuthassan, Kadupattan’ എന്നാക്കി മാറ്റം വരുത്തിയതിനെ തുടർന്നാണിത്.