
ലഹരി ഇടപാട്: കച്ചവടക്കാർക്ക് പണം നൽകി, ശ്രീകാന്തിനെതിരെ ചുമത്തിയത് മൂന്ന് വകുപ്പുകൾ; നടൻ കൃഷ്ണയെ ചോദ്യംചെയ്യും
ചെന്നൈ∙ ലഹരി ഇടപാട് കേസിൽ നടൻ ശ്രീകാന്തിനെതിരെ നർകോട്ടിക് നിയമത്തിലെ 3 വകുപ്പുകൾ പ്രകാരം നടപടി. നടൻ ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണു കേസെടുത്തത്.
10 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനു ശേഷം തിങ്കൾ വൈകിട്ടാണു ശ്രീകാന്തിനെ നുങ്കംപാക്കം പൊലീസ് അറസ്റ്റ് ചെയ്തത്.
അദ്ദേഹത്തിന്റെ നുങ്കംപാക്കത്തെ വീട്ടിൽ നിന്നു ലഹരി പിടിച്ചെടുത്ത പൊലീസ്, ലഹരി വാങ്ങുന്നതിന് നടത്തിയ പണമിടപാടുകളും കണ്ടെത്തിയിരുന്നു.
അതിനിടെ, പുഴൽ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന നടൻ എഗ്മൂർ കോടതിയിൽ ജാമ്യാപേക്ഷ നൽകി.
തനിക്കു മകനുണ്ടെന്നും കുടുംബത്തെ സംരക്ഷിക്കണമെന്നും ജാമ്യാപേക്ഷയിൽ അഭ്യർഥിച്ചു. ലഹരി ഇടപാടിൽ കൂടുതൽ പേർക്കു ബന്ധമുണ്ടോയെന്നതടക്കം കണ്ടെത്തുന്നതിന് നടനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യാനാണു പൊലീസിന്റെ തീരുമാനം.
അതേസമയം, ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടു നടൻ കൃഷ്ണയെയും പൊലീസ് ചോദ്യം ചെയ്യും. കൃഷ്ണയ്ക്കു പൊലീസ് സമൻസ് അയച്ചു.
സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ടു കൃഷ്ണ കേരളത്തിലാണുള്ളത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]