
സെന്റ് ലൂസിയ: ടി20 ക്രിക്കറ്റില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ടി20 ക്രിക്കറ്റില്‍ 200 സിക്സുകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമായിരിക്കുകയാണ് രോഹിത്. ടി20 ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരെ അഞ്ചാം സിക്സ് നേടിയപ്പോഴാണ് രോഹിത്തിനെ തേടി അപൂര്‍വ റെക്കോര്‍ഡെത്തിയത്. ഇന്ന് മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഒരോവറില്‍ മാത്രം രോഹിത് അടിച്ചെടുത്തത് നാല് സിക്സുകളാണ്. ഒരെണ്ണം പാറ്റ് കമ്മിന്സിനെതിരെയായിരുന്നു.
157 മത്സങ്ങളില്‍ നിന്നാണ് രോഹിത്തിന്റെ നേട്ടം. മാര്ട്ടിന് ഗപ്റ്റില്‍ (173), ജോസ് ബ്ടലര്‍ (137), ഗ്ലെന്‍ മാക്സ്വെല് (133), നിക്കോളാസ് പുരാന് (132) എന്നിവരാണ് രോഹിത്തിന് പിന്നില്‍. 129 സിക്സ് നേടിയ സൂര്യകുമാര്‍ യാദവ് ആറാമതാണ്. 12-ാം സ്ഥാനത്തുള്ള വിരാട് കോലിയുടെ അക്കൗണ്ടില്‍ 121 സിക്സാണുള്ളത്. ിര്‍ണായക മത്സരത്തില്‍ ആക്രമിച്ച കളിച്ച രോഹിത് 19 പന്തില്‍ അര്‍ധ സെഞ്ചുറി (51) പൂര്‍ത്തിയാക്കി. നാല് സിക്സുകള്‍ക്ക് പുറമെ നാല് ഫോറും രോഹിത്തിന്റെ ഇന്നിംഗ്സിലുണ്ടായിരുന്നു.
രോഹിത്തിന്റെ കരുത്തില്‍ ആറ് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 60 എന്ന നിലയിലാണ് ഇന്ത്യ. വിരാക് കോലിയുടെ (0) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. റിഷഭ് പന്ത് (7) ക്രീസിലുണ്ട്. ജോഷ് ഹേസല്‍വുഡ് ഒരു വിക്കറ്റ് വീഴ്ത്തി. നേരത്തെ മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ഓസ്ട്രേലിയ ഒരു മാറ്റം വരുത്തി. അഷ്ടണ്‍ അഗറിന് പകരം മിച്ചല്‍ സ്റ്റാരല്‍ക്കിനെ ടീമില്‍ ഉള്‍പ്പെടുത്തി. ഇരുടീമുകളുടേയും പ്ലേയിംഗ് ഇലവന് അറിയാം…
ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്ലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബും.
ഓസ്ട്രേലിയ: ട്രാവിസ് ഹെഡ്, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ഗ്ലെന്‍ മാക്സ്വെല്, മാര്‍ക്കസ് സ്റ്റോയിനിസ്, ടിം ഡേവിഡ്, മാത്യു വെയ്ഡ് (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാമ്പ, ജോഷ് ഹേസല്‍വുഡ്.
Last Updated Jun 24, 2024, 9:16 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]