
ശരീരഭാരം കുറച്ച് പുത്തന്‍ മേക്കോവറില്‍ ബോളിവുഡ് നടന് ജയ്ദീപ് അഹ്ലാവത്. അഞ്ച് മാസം കൊണ്ട് താരം കുറച്ചത് 26 കിലോ ശരീരഭാരമാണ്. 109.7 കിലോയിൽ നിന്ന് 83 കിലോയായി താരം ഇപ്പോള്‍. ഇൻസ്റ്റഗ്രാമിലൂടെ ജയ്ദീപ് തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ച് ഇക്കാര്യം അറിയിച്ചത്.
വണ്ണം കുറയ്ക്കുന്നതിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങളാണ് ജയ്ദീപ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മഹാരാജിലെ കഥാപാത്രത്തിനുവേണ്ടിയുള്ള ശാരീരികമാറ്റമാണ് ഇതെന്നാണ് ജയ്ദീപ് പറയുന്നത്. കർശനമായ ഡയറ്റും വര്‍ക്കൗട്ടുമാണ് താരത്തിന്റെ ഈ അതിശയിപ്പിക്കുന്ന മാറ്റത്തിന് പിന്നില്‍. ഇതേ കുറിച്ച് മുമ്പും ജയ്ദീപ് തുറന്നുപറഞ്ഞിരുന്നു.
ശരീരഭാരം കുറയ്ക്കുന്നതിനായി ആദ്യം കാർബോഹൈഡ്രേറ്റും ജങ്ക് ഫുഡും ഒഴിവാക്കുകയായിരുന്നു ജയ്ദീപ് ചെയ്തത്. ഒപ്പം ഏറെ പ്രിയപ്പെട്ട സ്പൈസി ഭക്ഷണങ്ങളും സ്ട്രീറ്റ് ഫുഡും താരം ഒഴിവാക്കി. പഞ്ചസാരയോടും അടുപ്പം കാണിച്ചിരുന്നില്ല. ഡയറ്റിനൊപ്പം മുടങ്ങാതെ വ്യായാമവും താരം ചെയ്തിരുന്നു.
നിരവധി പേരാണ് ജയ്ദീപിന്റെ ഈ മാറ്റത്തെ അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്. മഹാരാജിന്റെ സംവിധായകൻ ആയ സിദ്ധാർത്ഥ് പി മൽഹോത്രയും പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ‘ഭായ് ഈ വേഷത്തിനും കഥാപാത്രത്തിനും നിങ്ങൾ നൽകിയ അർപ്പണബോധം വാക്കുകളിൽ പറഞ്ഞറിയിക്കാനാവില്ല. എല്ലായ്പ്പോഴും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു’- എന്നാണ് അദ്ദേഹം കുറിച്ചത്. അതേസമയം, മഹാരാജിൽ ആമിർ ഖാന്റെ മകൻ ജുനൈദ് ഖാനും അഭിനയിക്കുന്നു. 1862-ലെ മഹാരാജ് അപകീർത്തി കേസിനെ ചുറ്റിപ്പറ്റിയുള്ളതാണ് ചിത്രത്തിന്റെ കഥ. ആദിത്യ ചോപ്രയുടെ യാഷ് രാജ് ഫിലിംസാണ് ചിത്രം അവതരിപ്പിക്കുന്നത്.
Last Updated Jun 25, 2024, 8:52 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]