
ചിയാൻ വിക്രം നായകനായി വരാനിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് വീരാ ധീരാ ശൂരൻ. എസ് യു അരുണ്‍ കുമാര്‍ സംവിധാനം നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ പുതിയൊരു അപ്ഡറ്റാണ് ചര്‍ച്ചയാകുന്നത്. വിക്രം മധുരയിലാണ് എന്നും പ്രധാന ഭാഗങ്ങള്‍ രണ്ടാം ഷെഡ്യൂളില്‍ ചിത്രീകരിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്.
സുരാജ് വെഞ്ഞാറമൂടും ചിയാൻ വിക്രത്തിന്റെ ചിത്രത്തില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. എസ് ജെ സൂര്യക്ക് പുറമേ ചിത്രത്തില്‍ ദുഷ്റ വിജയനും വേഷമിടുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിക്രത്തിന്റെ വീരാ ധീരാ ശൂരൻ സിനിമയുടെ ഛായാഗ്രാഹകൻ തേനി ഈശ്വര്‍ ആണ്. വീരാ ധീരാ ശൂരൻ സിനിമയുടെ സംഗീതം ജി വി പ്രകാശ് കുമാറാണ്.
ചിയാൻ വിക്രം നായകനായി വരാനിരിക്കുന്ന ചിത്രം തങ്കലാനാണ് ഇനി റിലീസ് ചെയ്യുക. പ്രകടനത്തില്‍ വിക്രം വീണ്ടും വിസ്മയിപ്പിക്കുന്ന ചിത്രമായിരിക്കും തങ്കലാൻ എന്ന് പ്രതീക്ഷിക്കപ്പെടുമ്പോള്‍ മാളവിക മോഹനനും പാര്‍വതി തിരുവോത്തും ചിത്രത്തില്‍ പ്രധാന സ്ത്രീ വേഷങ്ങളിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ജി വി പ്രകാശ് കുമാറാണ് സംഗീതം പകരുന്നത്. വിക്രം വൻ മേക്കോവറില്‍ വരുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം എ കിഷോര്‍ ആണ്.
സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷന്സിന്റെയും ബാനറിലാണ് വിക്രം നായകനാകുന്ന തങ്കലാന്റെ നിര്‍മാണം. ഉയര്‍ന്ന ബജറ്റിലുള്ളതാകും വിക്രമിന്റെ തങ്കലാൻ സിനിമ എന്നാണ് നിര്‍മാതാവ് ജ്ഞാനവേല്‍ രാജ തന്നെ വ്യക്തമാക്കിയത്. സംവിധായകൻ പാ രഞ്ജിത്തിന്റെ പുതിയ ചിത്രത്തിന്റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്ഡ്സ് ആണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്ഡ്സില് നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ‘തങ്കലാൻ’ എന്ന ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]