
സെന്റ് വിന്‍സെന്റ്: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ബംഗ്ലാദേശിനെതിരായ നിര്‍ണായ പോരില്‍ അഫ്ഗാനിസ്ഥാന് പതിഞ്ഞ തുടക്കം. സൂപ്പര്‍ എട്ട് ഗ്രൂപ്പ് ഒന്നിലെ അവസാന പോരില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാന് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 10 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 58 എന്ന നിലയിലാണ്. റഹ്മാനുള്ള ഗുര്‍ബാസ് (27), ഇബ്രാഹിം സദ്രാന് (18) എന്നിവരാണ് ക്രീസില്‍. ഇന്ന് ജയിച്ചാല്‍ അഫ്ഗാന് സെമിയില്‍ കടക്കാം. മത്സരം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ ഉപേക്ഷിച്ചാലും അഫ്ഗാന് സെമിയിലെത്തും.
ബംഗ്ലാദേശിലും സെമിയില്‍ കടക്കാന്‍ അവസരമുണ്ട്. അഫ്ഗാന് നേടുന്ന സ്കോര്‍ 13.2 ഓവറിനുള്ളില്‍ മറികടന്നാല്‍ ബംഗ്ലാദേശും സെമിയിലെത്താം. സൂപ്പര്‍ എട്ടിലെ രണ്ട് മത്സരങ്ങളും തോറ്റ ഓസ്ട്രേലിയക്കും സാധ്യതകളുണ്ട്. അതിന്, ഓസീസിന്റെ നെറ്റ് റണ്‍റേറ്റ് മറികടക്കാത്ത രീതിയില്‍ ബംഗ്ലാദേശ് ജയിച്ചാല്‍ മതിയാവും. ഗ്രൂപ്പിലെ രണ്ട് മത്സരങ്ങളും തോറ്റ ഓസീസിന് രണ്ട് പോയിന്റാണുള്ളത്. അഫ്ഗാന് ഇന്ത്യയോട് തോറ്റെങ്കിലും, ഓസീസിനെ അട്ടിമറിച്ചു. ബംഗ്ലാദേശ് കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ടു.
ഇന്നലെ, ഓസ്ട്രേലിയയെ 24 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ സെമിയിലെത്തുന്നത്. സെന്റ് ലൂസിയയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് നേടിയത്. രോഹിത് ശര്‍മയുടെ (41 പന്തില്‍ 92) ഇന്നിംഗ്സാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഓസീസിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുക്കാനാണ് സാധിച്ചത്. 43 പന്തില്‍ 76 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് ഓസീസിന്റെ ടോപ് സ്കോറര്‍. അര്‍ഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റ് നേടി.
ട്രാവിസ് ഹെഡ് ഒഴികെ മിച്ചല്‍ മാര്‍ഷ് (28 പന്തില്‍ 37) മാത്രമാണ് ഓസീസ് നിരയില്‍ അല്പമെങ്കിലും പിടിച്ചുനിന്നത്. ഇരുവരും ക്രീസില്‍ നിന്നപ്പോള്‍ അവര്‍ക്ക് വിജയസാധ്യതയും ഉണ്ടായിരുന്നു. എന്നാല്‍ കുല്‍ദീപ് യാദവ്, മാര്‍ഷിനെ പുറത്താക്കിയതോടെ കാര്യങ്ങള്‍ ഇന്ത്യയുടെ വരുതിയിലായി. ഡേവിഡ് വാര്‍ണര്‍ (6), ഗ്ലെന്‍ മാക്സ്വെല് (20), മാര്‍കസ് സ്റ്റോയിനിസ് (2), ടിം ഡേവിഡ് (15), മാത്യു വെയ്ഡ് (1) എന്നിവര്‍ക്കാര്‍ക്കും തിളങ്ങാനായില്ല. പാറ്റ് കമ്മിന്‍സ് (11), മിച്ചല്‍ സ്റ്റാര്‍ക്ക് (4) പുറത്താവാതെ നിന്നു.
Last Updated Jun 25, 2024, 6:54 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]