

എ.സി കമ്പാർട്ട്മെൻ്റിൽ യാത്ര ചെയ്യുകയായിരുന്ന വിദേശ വനിതയെ കടന്ന് പിടിച്ച് ചുംബിച്ചു ; ട്രെയിനിലെ പാൻ്റ്രി ജീവനക്കാരൻ കോട്ടയം റെയിൽവേ പോലീസിന്റെ പിടിയിൽ
കോട്ടയം : വിദേശ വനിതയെ ട്രെയിനിൽ വച്ച് കടന്ന് പിടിച്ചു ചുംബിച്ച കേസിൽ ട്രെയിനിലെ പാൻ്റ്രി ജീവനക്കാരൻ പിടിയിൽ.
മധ്യ പ്രദേശ് സ്വദേശിയായ ഇന്ദ്രപാൽ സിങ്ങി (40) നെയാണ് കോട്ടയം റെയിൽവേ എസ് എച്ച് ഒ റെജി പി ജോസഫിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കന്യാകുമാരി പൂനെ എക്സ്പ്രസിൽ ആയിരുന്നു സംഭവം. ട്രെയിനിലെ എ.സി കമ്പാർട്ട്മെൻ്റിൽ യാത്ര ചെയ്യുകയായിരുന്നു 25 കാരിയായ ജർമ്മൻ യുവതിയോടാണ് ഇയാൾ മോശമായി പെരുമാറിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ട്രെയിൻ തിരുവല്ല സ്റ്റേഷനിൽ എത്തിയ സമയം എസി കമ്പാർട്ട്മെൻ്റ്സിൽ എത്തിയ ഇന്ദ്രപാൽ സിങ്ങ് യുവതിയെ കടന്ന് പിടിക്കുകയായിരുന്നു എന്നാണ് പരാതി. തുടർന്ന് യുവതി ബഹളം വച്ചതോടെ പ്രതിയെ ട്രെയിനിലെ മറ്റ് യാത്രക്കാർ ചേർന്ന് തടഞ്ഞുവച്ചു.
ശേഷം കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ റെയിൽവേ എസ് എച്ച് ഒ റെജി പി ജോസഫിൻ്റെ നേതൃത്വത്തിൽ ഗ്രേഡ് എസ് ഐ സന്തോഷ് , സീനിയർ സി പി ഒ മധു എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിൽ എടുത്തു.
ടി ടി ഇയുടെ റിപ്പോർട്ടും , യുവതിയുടെ പരാതിയും എഴുതി വാങ്ങിയശേഷം ഇയാൾക്കെതിരെ കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]