
തിരുവനന്തപുരം : കേരളത്തിൽ നിന്നും ചൈനീസ് സംഘം മനുഷ്യക്കടത്ത് നടത്തുന്ന പശ്ചാത്തലത്തിൽ വിദേശത്തേക്ക് ജോലിക്ക് പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പ്രോക്ടർ ഓഫ് എമിഗ്രൻസ്. മ്യാൻമാർ, ലാവോസ്, തായ്ലന്റ് എന്നീ രാജ്യങ്ങളിൽ ജോലിക്കായി പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്. ലേബർ കോണ്‍ട്രാക്ട് വിശദമായി പരിശോധിക്കണമെന്നും പ്രോട്ടക്ടർ ഓഫ് എമിഗ്രൻസ് ശ്യാം ചന്ദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചതി ചൈന വഴി എന്ന ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയോടായിരുന്നു പ്രതികരണം.
കേരളത്തിൽ നിന്നും നല്ല ജോലി ഓഫർ ചെയ്ത് വിദേശത്തേക്ക് ആളുകളെ കടത്തി, തട്ടിപ്പിനുള്ള കാൾ സെൻററുകളിൽ ജോലിക്ക് നിയോഗിക്കുന്നുവെന്ന വിവരമാണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടത്. ചൈനീസ് സംഘം നടത്തുന്ന സെൻററുകളിലെ ക്രൂരമർദ്ദനത്തിന്റെ വിശദാംശങ്ങൾ രക്ഷപ്പെട്ട യുവാക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവെച്ചിരുന്നു. മനുഷ്യക്കടത്തിന്റെ പശ്ചാത്തലത്തിൽ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസും നോർക്കയും പൗരന്മാർക്ക് കർശന മുന്നറിയിപ്പാണ് നൽകുന്നത്. ചൈനീസ് സംഘത്തിൻറെ കാൾ സെൻറർ പ്രവർത്തിക്കുന്ന രാജ്യങ്ങളിലേക്ക് പോകുന്നവർ പ്രത്യേക ശ്രദ്ധ വേണം. വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ച പരാതികള്‍ അനുസരിച്ച് 5000ത്തിലധികം ഇന്ത്യക്കാർ ചൈനീസ് കെണിയിൽപ്പെട്ടുണ്ട്. ഗള്‍ഫ് നാടുകളിൽ ജോലിക്കായി പോയവർ പോലും, നല്ല ശമ്പളമെന്ന് മോഹവലത്തിൽപ്പെട്ട് ചൈനീസ് സംഘത്തിൻെറ തട്ടിപ്പിൽപ്പെട്ടിട്ടുണ്ട്.
Last Updated Jun 25, 2024, 10:32 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]