
കണ്ണൂർ: സിപിഎമ്മിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ഡിവൈഎഫ്ഐ കണ്ണൂർ മുൻ ജില്ലാ പ്രസിഡന്റ് മനു തോമസ്. ക്വട്ടേഷൻ ക്രിമിനൽ സംഘങ്ങളുമായി സിപിഎം നേതൃത്വത്തിന് അവിശുദ്ധ ബന്ധമെന്ന് ആരോപിച്ച മനു തോമസ് പരാതിപ്പെട്ടപ്പോൾ തിരുത്താൻ തയ്യാറാകാത്തതാണ് രാഷ്ട്രീയം വിടാൻ കാരണമെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സിപിഎം ജില്ലാ കമ്മറ്റിയിൽ നിന്ന് മനുവിനെ ഇന്നലെ ഒഴിവാക്കിയിരുന്നു.
സ്വർണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളുമായി നേതൃത്വത്തിലെ ചിലർക്ക് അവിശുദ്ധ ബന്ധമുണ്ട്. ക്വട്ടേഷൻ സംഘത്തെ പാർട്ടി തള്ളിപ്പറഞ്ഞിട്ടും ബന്ധങ്ങൾ നിലനിൽക്കുന്നു. ഇതിനോട് സമരസപ്പെട്ടാൽ മാത്രമേ രാഷ്ട്രീയപ്രവർത്തനം നടത്താനാവൂ എന്ന സ്ഥിതിയാണുള്ളത്. തിരുത്താൻ പാർട്ടി തയ്യാറാകാത്തത് കൊണ്ട് അംഗത്വം പുതുക്കിയില്ല. വലിയ വീഴ്ചകളുണ്ടാകുമ്പോൾ മാത്രം തിരുത്താം എന്ന് പറയുന്നതിൽ കാര്യമില്ല. ക്വട്ടേഷൻ സംഘങ്ങളെ പാർട്ടി തളളിപ്പറഞ്ഞത് പരിക്കേൽക്കുമെന്ന ഘട്ടത്തിൽ മാത്രമാണെന്നും മനു തോമസ് വിമർശിച്ചു. അംഗത്വം പുതുക്കാത്തതിനെ തുടർന്ന് മനു തോമസിനെ സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് ഇന്നലെ ഒഴിവാക്കിയിരുന്നു.
Last Updated Jun 25, 2024, 7:44 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]