
മുംബൈ: ഇപ്പോള്‍ ഏത് സിനിമ രംഗത്തും തുടര്‍ഭാഗങ്ങളുടെ കാലമാണ്. ഹിന്ദി സിനിമ രംഗത്ത് ഇത് പതിവാണ്. ഇപ്പോഴിതാ റേസ് എന്ന ചിത്രത്തിന് നാലാം ഭാഗം വരുന്നു. റേസ് 3 എന്ന ഫ്ലോപ്പ് ചിത്രത്തിന് ശേഷം അതിന്റെ നലാംഭാഗത്തിന്റെ ഒരുക്കത്തിലാണ് നിര്‍മ്മാതാക്കള്‍ എന്നാണ് വിവരം. സൽമാൻ ഖാൻ്റെ നായകാനിയ എത്തിയ റേസ് 3 പ്രഖ്യാപനം മുതൽ ഫ്ലോപ്പിലേക്ക് നീങ്ങിയ ചിത്രമെന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. സൽമാൻ്റെ കരിയറിലെ ഏറ്റവും മോശം ചിത്രങ്ങളിലൊന്നായി കണക്കിലെടുക്കുന്ന ചിത്രമാണ് റേസ് 3.
റേസിൻ്റെ ആദ്യ രണ്ട് ഭാഗങ്ങൾ സംവിധാനം ചെയ്തത് വെറ്ററൻ സംവിധായക ജോഡിയായ അബ്ബാസ്-മസ്താനാണ്. രണ്ട് ഭാഗത്തും സെയ്ഫ് അലി ഖാനായിരുന്നു നായകന്. ആദ്യ ഭാഗം അക്ഷയ് ഖന്നയിൽ ഒരു വില്ലനായി എത്തിയപ്പോള്‍ രണ്ടാം ഭാഗത്തില്‍ ജോൺ എബ്രഹാം വില്ലനായി എത്തി. റേസ് 3 റെമോ ഡിസൂസയണ് സംവിധനം ചെയ്തത് സൽമാൻ ഖാൻ നായകനായി എത്തി.
റേസ് 3 വിമർശകരുടെ ശക്തമായ വിമര്‍ശനം നേടിയെങ്കിലും ബോക്സോഫീസില്‍ 169 കോടി നേടി. എന്തായാലും ചിത്രത്തിന് ലഭിച്ച നെഗറ്റിവിറ്റി കണക്കിലെടുത്ത് നിര്‍മ്മാതാക്കള്‍ സല്‍മാനെ മാറ്റാന്‍ ഒരുങ്ങുന്നു എന്നാണ് വാര്‍ത്ത. എന്നാല്‍ ബോളിവുഡ് മാധ്യമങ്ങളിലെ പുതിയ അഭ്യൂഹങ്ങളോട് നിർമ്മാതാവ് രമേഷ് തൗരാനി പ്രതികരിച്ചില്ല. റേസ് 4 നെക്കുറിച്ചുള്ള ഒരു അപ്ഡേറ്റ് പങ്കിട്ട അദ്ദേഹം സൽമാൻ ഖാൻ റേസിൽ ഉണ്ടാകുമോ അതോ സെയ്ഫ് അലി ഖാൻ തിരിച്ചുവരുമോ എന്നതിനെക്കുറിച്ചുള്ള സസ്പെൻസ് നിലനിര്‍ത്തി.
പിടിഐക്ക് നൽകിയ അഭിമുഖത്തിൽ രമേഷ് തൗരാനി പറഞ്ഞത് ഇതാണ്, “അടുത്ത ‘റേസ്’ ചിത്രത്തിനുള്ള തിരക്കഥ തയ്യാറാണ്. ചിത്രത്തിൻ്റെ കാസ്റ്റിംഗ് ഉടൻ പ്രഖ്യാപിക്കും. അഭിനേതാക്കൾ പുതിയവരായിരിക്കും. സൽമാൻ ഖാൻ അതിൻ്റെ ഭാഗമാകുമോ ഇല്ലയോ എന്ന് എനിക്ക് പ്രതികരിക്കാൻ ഇപ്പോള്‍ കഴിയില്ല. വർഷാവസാനത്തോടെ പ്രൊജക്ട് തുടങ്ങും. ആരായിരിക്കും ഇത് സംവിധാനം ചെയ്യുന്നതെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല”.
Last Updated Jun 24, 2024, 5:37 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]