
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തോൽവിക്ക് പിന്നാലെ പാര്‍ട്ടി കമ്മിറ്റികളിൽ ഉയരുന്ന അതിരൂക്ഷ വിമര്‍ശനത്തിൽ മാറ്റേണ്ടതെല്ലാം മാറ്റുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ ഉറപ്പ്. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലാണ് എംവി ഗോവിന്ദൻ്റെ പ്രതികരണം. പാർട്ടിയിലും സർക്കാരിലും തിരുത്തലുണ്ടാകുമെന്നും താഴേത്തട്ടിൽ വരെ ജനങ്ങളോട് നല്ല പെരുമാറ്റമുണ്ടാകണമെന്നും അദ്ദേഹം യോഗത്തിൽ ആവശ്യപ്പെട്ടു.
ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ലെന്നും സംസ്ഥാന സെക്രട്ടറി യോഗത്തിൽ വ്യക്തമാക്കി. ജില്ലാ കമ്മിറ്റി ചർച്ചക്കുള്ള മറുപടിയിലാണ് പരാമർശം. തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തിൽ വീണ വിജയൻ മറുപടി പറയാത്തതെന്തെന്നും എ.കെ.ബാലനെപ്പോലുളളവർ മറുപടി പറയേണ്ടി വരുന്നത് എന്തുകൊണ്ടെന്നും ചോദ്യം ഉയര്‍ന്നു. മാസപ്പടി വിവാദത്തിൽ സിപിഎം നേതാക്കളല്ല മറുപടി പറയേണ്ടതെന്നും വീണ വിജയനാണ് മറുപടി പറയേണ്ടതെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
Last Updated Jun 24, 2024, 7:44 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]