

അയ്മനം പഞ്ചായത്തിലെ വനിതകള്‍ക്ക് ഇനി ആരോഗ്യം കാക്കാൻ മറ്റെവിടെയും പോകേണ്ട…; വനിതാ ക്ഷേമ പദ്ധതിയില്‍പെടുത്തി ആദ്യത്തെ വനിതാ ഫിറ്റ്നസ് സെന്റർ പ്രവർത്തനം ആരംഭിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: അയ്മനം പഞ്ചായത്തിലെ വനിതകള്‍ക്ക് ഇനി ആരോഗ്യം കാക്കാൻ മറ്റെവിടെയും പോകേണ്ട. പഞ്ചായത്ത് തന്നെ അതിനൊരു വഴി ഒരുക്കിയിട്ടുണ്ട്.
വനിതാ ക്ഷേമ പദ്ധതിയില്‍പെടുത്തി ആദ്യത്തെ വനിതാ ഫിറ്റ്നസ് സെന്റർ അഞ്ചാം വാർഡില്‍ പ്രവർത്തനം ആരംഭിച്ചു. വട്ടക്കാടിന് സമീപമുള്ള കുടുംബശ്രീ എ.ഡി.എസ് ബില്‍ഡിംഗിലാണ് പ്രവർത്തനം. അഞ്ചാം വാർഡില്‍ തന്നെ 5.15 കോടി രൂപ മുടക്കി ജിംനേഷ്യം ഉള്‍പ്പെടെയുള്ള ഇൻഡോർ സ്റ്റേഡിയം പണി തീർത്തിരുന്നു. ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവർത്തനം ആരംഭിക്കാത്ത സാഹചര്യം നിലനില്‍ക്കേയാണ് താത്കാലികാശ്വാസമായി പുതിയ ജിംനേഷ്യം തുടങ്ങിയത്.
സംവിധാനങ്ങള്‍
1. മള്‍ട്ടി ജിം 2. ട്രെഡ്മില് 3. സ്പിൻ ബൈക്ക്
രാവിലെയും വൈകുന്നേരവും വിവിധ ബാച്ചുകളിലായി 40 ഓളം വനിതകള്‍ക്ക് സ്ഥിരമായി പരിശീലനം നല്‍കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]