

‘ചലോ ആപ്’ ; കെഎസ്ആർടിസിയിൽ ഇനി ഡിജിറ്റലായും ക്യുആർ കോഡ് സ്കാൻ ചെയ്തും പണം നൽകാം ; സർവീസ് ആരംഭിച്ച ശേഷവും ടിക്കറ്റ് റിസർവേഷൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സർവീസ് ആരംഭിച്ച ശേഷവും കെഎസ്ആർടിസി ബസുകളിൽ ടിക്കറ്റ് റിസർവേഷൻ നടത്താൻ അടുത്തയാഴ്ച മുതൽ അവസരം. ‘ചലോ ആപ്’ എന്ന സ്വകാര്യ കമ്പനിയുമായി ചേർന്നുള്ള പുതിയ കരാർ നിലവിൽ വരുന്നതോടെ ഡിജിറ്റലായും ക്യുആർ കോഡ് സ്കാൻ ചെയ്തും യാത്രക്കാർക്ക് പണം നൽകാം.
സംസ്ഥാനത്തെ ദീർഘദൂര ബസുകളിലെല്ലാം ഈ ‘ലൈവ് ടിക്കറ്റ്’ റിസർവേഷൻ സംവിധാനം നടപ്പാക്കും. യാത്രക്കാർ ഇറങ്ങുന്നതിന് അനുസരിച്ച് ഒഴിയുന്ന സീറ്റുകളുടെ എണ്ണം മനസിലാക്കി യാത്രക്കാർക്ക് റിസർവ് ചെയ്ത് സീറ്റുറപ്പിക്കാം. ENTE KSRTC Neo ആപ് വഴിയാണ് ബുക്കിങ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ആദ്യ ഘട്ടമായി ‘ചലോ ആപ്’ ഇപ്പോൾ സ്വിഫ്റ്റ് സർവീസുകളിലും തിരുവനന്തപുരത്തെ ചില ഡിപ്പോകളിലും നടപ്പാക്കിയിട്ടുണ്ട്. കൂടുതൽ തിരക്കുള്ള റൂട്ടുകൾ കണ്ടെത്തി പുതിയ ബസുകളയയ്ക്കാൻ കഴിയുന്ന ഡേറ്റാ അനാലിസിസ് സൗകര്യവും ഈ ആപ് വഴി കെഎസ്ആർടിസിക്കു ലഭ്യമാകും .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]