
ആലപ്പുഴ: ആലപ്പുഴ ചൂരവിള ഗവ എൽപി സ്കൂളിന് ജില്ലാ കളക്ടർ 2 ദിവസം അവധി പ്രഖ്യാപിച്ചു. സ്കൂളിലെ അധ്യാപകർക്കും കുട്ടികൾക്കും ജലജന്യ രോഗങ്ങൾ മൂലമുള്ള അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടതിനാലാണ് മുൻകരുതൽ എന്ന നിലയിൽ കളക്ടർ 2 ദിവസം അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്കൂളിന് 26/06/2026 വരെ അവധി ആയിരിക്കുമെന്ന് ജില്ല കളക്ടർ അറിയിച്ചു. ജലജന്യ രോഗങ്ങൾ നേരിടാനുള്ള നടപടികൾ ആരംഭിച്ചതായും അധികൃതർ അറിയിച്ചു. സ്കൂളിലെയും സമീപപ്രദേശങ്ങളിലെയും കുടിവെള്ള സ്രോതസ്സുകളിൽ നിന്നുള്ള ജലം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
Last Updated Jun 24, 2024, 9:15 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]