
‘പോയി മരിച്ചുകൂടെ എന്ന് ചോദിച്ചു, ഗർഭം അലസിയപ്പോൾ ഉപദ്രവിച്ചു’: വിഡിയോ റെക്കോർഡ് ചെയ്തശേഷം നവവധു ജീവനൊടുക്കി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ലക്നൗ ∙ നാലു മാസം മുൻപ് വിവാഹിതയായ യുവതി മരണകാരണം വിഡിയോയിൽ റെക്കോർഡ് ചെയ്ത ശേഷം ചെയ്തു. യുപി മൊറാദാബാ സ്വദേശിയായ അമ്രീൻ ജഹാൻ (23) ആണ് മരിച്ചത്. ഭർത്താവ്, ഭർതൃപിതാവ്, ഭർതൃ സഹോദരി എന്നിവർ ചേർന്നാണ് തന്നെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന് യുവതി വിഡിയോയിൽ പറയുന്നു. അമ്രീൻ ജഹാന്റെ ഭർത്താവ് ബെംഗളൂരുവിൽ വെൽഡറാണ്. അമ്രീൻ മൊറാദാബാദിൽ ഭർതൃവീട്ടിലാണ് താമസിച്ചിരുന്നത്.
താൻ വളരെ അസ്വസ്ഥയാണെന്നും ഗർഭം അലസിയതിനു ശേഷം ഭർതൃവീട്ടുകാർ തന്നെ ഉപദ്രവിച്ചിരുന്നതായും യുവതി വിഡിയോയിൽ ആരോപിക്കുന്നു. ‘‘ചിലപ്പോൾ അവർ എന്റെ ഭക്ഷണശീലങ്ങളെക്കുറിച്ച് എന്നോട് എന്തെങ്കിലും പറയും. ചിലപ്പോൾ എന്റെ മുറിയിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കും. എന്റെ ഭർത്താവിന്റെ സഹോദരി ഖദീജയും, എന്റെ ഭർതൃപിതാവ് ഷാഹിദും എന്റെ മരണത്തിന് ഉത്തരവാദികളാണ്. എന്റെ ഭർത്താവും ഭാഗികമായി ഉത്തരവാദിയാണ്. അദ്ദേഹത്തിന് എന്നെ മനസിലാക്കാനാകുന്നില്ല. എല്ലാം എന്റെ തെറ്റാണെന്ന് അദ്ദേഹം കരുതുന്നു. അദ്ദേഹത്തിന്റെ അച്ഛനും സഹോദരിയും ചെവിയിൽ നുണകൾ പറഞ്ഞു വിശ്വസിപ്പിക്കുന്നു. എനിക്ക് ഇനി സഹിക്കാൻ കഴിയില്ല’’ – അമ്രീൻ ജഹാൻ പറയുന്നു.
ഭർത്താവും ഭർതൃവീട്ടുകാരും തന്നോട് മരിക്കാൻ ആവശ്യപ്പെട്ടതായും അമ്രീൻ ആരോപിക്കുന്നു. ‘‘പോയി മരിച്ചുകൂടെ എന്നാണ് ഭർത്താവ് ചോദിക്കുന്നത്. എന്റെ ഭർത്താവിന്റെ സഹോദരിയും പിതാവും ഇക്കാര്യം തന്നെ ചോദിക്കുന്നു. എന്റെ ചികിത്സയ്ക്ക് ഭർത്താവിന്റെ വീട്ടുകാർ പണം നൽകിയിരുന്നു. ചെലവഴിച്ച പണം തിരികെ നൽകാൻ അവർ എന്നോട് ആവശ്യപ്പെട്ടു. ഞാൻ അത് എങ്ങനെ ചെയ്യും ? എന്റെ ഭർത്താവിന് ഇത്രയും പണമുണ്ടെങ്കിൽ, ഞാൻ അവരോട് കടം ചോദിക്കുമോ ? ഞാൻ മരിക്കുമ്പോൾ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല, പക്ഷേ ഇപ്പോഴുള്ളതിനേക്കാൾ ഞാൻ സ്വസ്ഥയായിരിക്കും.’’ – മരണത്തിനു മുൻപായി യുവതി പറഞ്ഞു.
ഭർത്താവിനും കുടുംബത്തിനും എതിരെ അമ്രീന്റെ പിതാവ് സലിം പരാതി നൽകി. അമ്രീൻ ഇന്നലെ തന്നെ വിളിച്ച് കരഞ്ഞെ സലിം പറഞ്ഞു. തന്നെ ആക്രമിക്കുന്നുണ്ടെന്നും രക്ഷിക്കണമെന്നും അവൾ തന്നോട് അപേക്ഷിച്ചുവെന്നും സലിം പറഞ്ഞു. സലിമിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. അമ്രീന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)