
മലപ്പുറത്ത് ദേശീയപാതയിൽ വീണ്ടും വിള്ളൽ, പ്രതിഷേധം; നിര്‍മാണ കമ്പനി ജീവനക്കാരെ തടഞ്ഞു
മലപ്പുറം ∙ നിർമാണത്തിലിരിക്കുന്ന ദേശീയപാതയില്‍ വീണ്ടും വിള്ളല്‍. മലപ്പുറം കാക്കഞ്ചേരി കിന്‍ഫ്ര ഫുഡ്പാർക്കിനു സമീപമാണ് ദേശീയപാത 66ൽ വിള്ളല്‍ കണ്ടത്.
25 മീറ്ററോളം നീളത്തിലാണ് കാലിക്കറ്റ് സർവകലാശാല ഭാഗത്തേക്കുള്ള പുതിയ പാതയില്‍ വിള്ളല്‍ സംഭവിച്ചിരിക്കുന്നത്.
LISTEN ON
നിര്‍മാണ കമ്പനിയുടെ ജീവനക്കാരെത്തി വിള്ളുണ്ടായ ഭാഗം താത്കാലികമായി അടയ്ക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞു.
ദേശീയപാത അതോറിറ്റിയുടെ വിദഗ്ധസംഘം സ്ഥലത്തെത്തി പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതുവഴിയുള്ള ഗതാഗതവും താത്കാലികമായി വഴിതിരിച്ചുവിട്ടിരിക്കുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]