
മഴ കനക്കുന്നു, കൊച്ചി തീരത്ത് കപ്പൽ പൂർണമായും മുങ്ങി; നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് ജൂൺ 19ന് – പ്രധാനവാർത്തകൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കേരളത്തിൽ കനത്ത മഴ തുടരുന്നതിനിടെ നാളെ 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതാണ് പ്രധാന വാർത്ത. 11 ജില്ലകളിൽ നാളെ റെഡ് അലർട്ട് ആണ്. കൊച്ചി തീരത്ത് അപകടത്തിൽപ്പെട്ട ചരക്കുകപ്പൽ പൂർണമായി മുങ്ങിയെന്ന വാർത്തയായിരുന്നു ഇന്നത്തെ മറ്റൊരു പ്രധാനസംഭവം. ഇടതു സ്വതന്ത്ര എംഎൽഎയായിരുന്ന പി.വി.അൻവർ രാജിവച്ചതിനെ തുടർന്ന് ഒഴിവുവന്ന നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും ഇന്നത്തെ പ്രധാനപ്പെട്ട വാർത്തയാണ്. കോഴിക്കോട് അതിരൂപതയുടെ ആദ്യ മെത്രാപ്പോലീത്തയായി ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ ഇന്ന് അഭിഷിക്തനായതും പ്രധാനപ്പെട്ട സംഭവമായിരുന്നു.
. സ്കൂളുകളിൽ സ്പെഷൽ ക്ലാസുകൾ വയ്ക്കരുതെന്നും അതതു ജില്ലകളിലെ കലക്ടർമാർ ഉത്തരവിട്ടു. 11 ജില്ലകളിൽ തിങ്കളാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നാളെ റെഡ് അലർട്ട്.
. കപ്പൽ മുങ്ങിയ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്. കപ്പലിലെ ഇന്ധനമായ എണ്ണ ചോർന്നിട്ടുണ്ടെന്നും സർക്കാർ വാർത്താക്കുറിപ്പിൽ പറഞ്ഞു. കണ്ടെയ്നറുകൾ ഏകദേശം മണിക്കൂറിൽ 3 കിലോമീറ്റർ വേഗത്തിൽ ആണ് കടലിൽ ഒഴുകി നടക്കുന്നത്. നിലവിൽ കോസ്റ്റ് ഗാർഡ് രണ്ട് കപ്പലുകൾ ഉപയോഗിച്ച് എണ്ണ തടയാൻ നടപടിയെടുത്തിട്ടുണ്ട്. ഒരു ഡോണിയർ വിമാനം ഉപയോഗിച്ച് എണ്ണ നശിപ്പിക്കാനുള്ള പൊടി എണ്ണ പാടയ്ക്ക് മേൽ തളിക്കുന്നുണ്ട്.
. 23ന് വോട്ടെണ്ണൽ. ഇടതു സ്വതന്ത്രനായി വിജയിച്ച പി.വി.അൻവർ രാജിവച്ചതോടെയാണ് തിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മലപ്പുറം ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ഗുജറാത്തിലെ കഡി (എസ്സി), വിസാവദർ മണ്ഡലങ്ങളിലേക്കും പഞ്ചാബിലെ വെസ്റ്റ് ലുധിയാന, ബംഗാളിലെ കാളിഗഞ്ച് എന്നീ മണ്ഡലങ്ങളിലേക്കും ഉപതിരഞ്ഞെടുപ്പ് 19ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു. രാജ്യത്തെ ആകെ അഞ്ച് മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ്
. 102 വർഷം പാരമ്പര്യമുളള രൂപത അതിരൂപതയാക്കിയതിനൊപ്പം ആദ്യ മെത്രാപ്പൊലീത്തയായി ബിഷപ് ഡോ.വർഗീസ് ചക്കാലക്കലും സ്ഥാനമേറ്റു. കണ്ണൂർ റോഡിൽ സിറ്റി സെന്റ് ജോസഫ്സ് പള്ളിയിൽ വിശ്വാസനിറവിൽ നടന്ന ചടങ്ങിലാണ് രൂപത അതിരൂപതയായും ഡോ.വർഗീസ് ചക്കാലക്കലിനെ മെത്രാപ്പൊലീത്തയായും ഉയർത്തിയത്.